LIVE NOW
Published : Apr 22, 2026, 05:28 AM ISTUpdated : Apr 22, 2026, 08:23 AM IST

'തിരുവമ്പാടി ഇത്തവണ വെടിക്കെട്ടിനില്ല, ആഘോഷങ്ങളും ആഡംബരങ്ങളും ഉണ്ടാകില്ല, സർക്കാർ പറയുന്നത് അനുസരിക്കും'; തിരുവമ്പാടി ദേവസ്വം സെക്രട്ടറി

Summary

തൃശ്ശൂർ മുണ്ടത്തിക്കോട് വെടിക്കെട്ട് പുരയിലുണ്ടായ സ്ഫോടനത്തിൽ 13 പേർ മരിച്ച പശ്ചാത്തലത്തിൽ തൃശ്ശൂർ പൂരം ആർഭാടങ്ങളില്ലാതെ നടത്താൻ ആലോചന. പൂരത്തിന് വെടിക്കെട്ട് ഒഴിവാക്കാനും ആലോചനയുണ്ട്. സർക്കാരുകൾ തീരുമാനിക്കട്ടെയെന്ന നിലപാടിലാണ് ദേവസ്വം. തൃശ്ശൂർ പൂരം വെടിക്കെട്ടിന്റെ കാര്യത്തിൽ സർക്കാർ തീരുമാനം കാക്കുകയാണ് തിരുവമ്പാടി ദേവസ്വം.

g gireesh

08:23 AM (IST) Apr 22

'തിരുവമ്പാടി ഇത്തവണ വെടിക്കെട്ടിനില്ല, ആഘോഷങ്ങളും ആഡംബരങ്ങളും ഉണ്ടാകില്ല, സർക്കാർ പറയുന്നത് അനുസരിക്കും'; തിരുവമ്പാടി ദേവസ്വം സെക്രട്ടറി

ഏത് അന്വേഷണത്തെയും ദേവസ്വം സ്വാഗതം ചെയ്യുന്നു. നിരോധിത വെടിമരുന്ന് ഉൽപ്പന്നങ്ങൾ അവിടെ ഉപയോഗിച്ചിട്ടില്ല എന്നാണ് ദേവസ്വം കരുതുന്നത്. മുണ്ടത്തിക്കോട് സതീശന് ദേവസ്വം കരാർ നൽകിയിരിക്കുകയാണ്.

Read Full Story

08:08 AM (IST) Apr 22

തൃശ്ശൂർ പൂരം നടത്തിപ്പ് - ജനവികാരം പരി​ഗണിക്കുമെന്ന് പാറമേക്കാവ്; ജില്ല ഭരണകൂടവുമായി ആലോചിക്കും, സർക്കാർ തീരുമാനം അനുസരിക്കുമെന്നും ജി രാജേഷ്

പാറമേക്കാവ് ദേവസ്വം ഇന്ന് വൈകിട്ട് ആഘോഷ കമ്മിറ്റിയുടെ യോഗം ചേരുന്നുണ്ട്. ആ യോഗത്തിൽ കാര്യങ്ങൾ ചർച്ച ചെയ്യും. തുടർന്ന് തിരുവമ്പാടിയുമായും കൂടിയാലോചിക്കുമെന്നും പാറമേക്കാവ് ദേവസ്വം സെക്രട്ടറി ജി രാജേഷ് പറഞ്ഞു.

Read Full Story

07:46 AM (IST) Apr 22

രാജ്യം നടുങ്ങിയ പഹൽ​ഗാം ഭീകരാക്രമണം നടന്നിട്ട് ഇന്ന് ഒരു വർഷം; ബൈസരൺവാലിയിൽ കർശന സുരക്ഷ ക്രമീകരണങ്ങൾ

കർശന സുരക്ഷാ ക്രമീകരണങ്ങളാണ് ആക്രമണം നടന്ന ബൈസരൺവാലിയിൽ ഒരുക്കിയിരിക്കുന്നത്. പഹൽഗാമിനൊപ്പം കശ്മീരിൽ സഞ്ചാരികൾ കൂടുതലായി എത്തുന്ന മേഖലകളെല്ലാം ഇന്ന് സുരക്ഷ സേനകളുടെ നിരീക്ഷണത്തിലാണ്.

Read Full Story

07:43 AM (IST) Apr 22

പരിശോധനകളൊഴിവാക്കാൻ തെരഞ്ഞെടുത്തത് ഊടുവഴികൾ, കാറിൽ പ്രത്യേക അറയുണ്ടാക്കി കഞ്ചാവ് കടത്ത്; പ്രതി പിടിയിൽ

അങ്കമാലിയിൽ കാറിൽ കടത്തുകയായിരുന്ന 62 കിലോ കഞ്ചാവുമായി യുവാവ് പിടിയിൽ

Read Full Story

07:23 AM (IST) Apr 22

തൃശ്ശൂർ വെടിക്കെട്ടപകടം - 11 പേർ ചികിത്സയിൽ, 5 പേരുടെ നില ​ഗുരുതരം, ജീവൻ നഷ്ടമായത് 13 പേർക്ക്, 6 പേരുടെ ആരോ​ഗ്യനില തൃപ്തികരം

ആറു പേരുടെ നില തൃപ്തികരമാണെന്നും മൂന്ന് മൃതദേഹങ്ങൾ വിട്ടുനൽകിയതായും കളക്ടർ അറിയിച്ചു.

Read Full Story

06:24 AM (IST) Apr 22

ശബരിമല യുവതിപ്രവേശന കേസ് - ഒൻപതം​ഗ ഭരണഘടന ബെഞ്ച് ഇന്ന് സംസ്ഥാന സർക്കാരിന്റെ വാദം കേൾക്കും

ശബരിമല കേസിൽ തയ്യാറാക്കിയ ചോദ്യങ്ങളിൽ ഭരണഘടന ബഞ്ചിൻറെ വാദം ഏഴാം ദിവസത്തിലേക്ക് കടക്കുമ്പോൾ സംസ്ഥാന സർക്കാരിന്റെ നിലപാട് ഇന്ന് അറിയിച്ചേക്കും. ഇന്നലെ ഭരണഘടന വിഷയങ്ങളിൽ വാദം നടത്തിയ ഗോപാൽ സുബ്രഹ്മണ്യം ഇന്നും ഇത് തുടരും.

Read Full Story

06:03 AM (IST) Apr 22

തൃശ്ശൂർ വെടിക്കെട്ട് പുരയിലെ അപകടം - സ്ഥലത്ത് ഫോറൻസിക് സംഘം ശാസ്ത്രീയ പരിശോധന നടത്തും, മൃതദേഹഭാ​ഗങ്ങൾക്കായി തെരച്ചിൽ തുടരും

ആകെ 13 പേരാണ് ചികിത്സയിലുള്ളത്. രാവിലെ മുതൽ പോസ്റ്റ്മോർട്ടം പുനരാരംഭിക്കും. ഇതുവരെ 5 മൃതദേഹങ്ങൾ തിരിച്ചറിഞ്ഞ് കൈമാറിയിട്ടുണ്ട്.

 

Read Full Story

More Trending News