കാബൂളിലെ മലയാളികൾ സുരക്ഷിതരെന്ന് നോർക്ക

P R Praveena   | Asianet News
Published : Aug 17, 2021, 01:05 PM IST
കാബൂളിലെ മലയാളികൾ സുരക്ഷിതരെന്ന് നോർക്ക

Synopsis

ആദ്യം വിളിച്ചത് തലശേരി സ്വദേശിയെന്ന് നോർക്ക സി ഇ ഒ ഹരികൃഷ്ണൻ നമ്പൂതിരി ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. പിന്നീട് മുപ്പത്തിയഞ്ചുപേർ കാബൂളിലുണ്ടെന്ന് അറിയിച്ചു. നിലവിൽ ഇവരെല്ലാം സുരക്ഷിതരാണെന്നും നോർക്ക സി ഇ ഒ പറഞ്ഞു

തിരുവനന്തപുരം: കാബൂളിൽ നിന്ന് സഹായം തേടി നോർക്കയിലേക്ക് ആദ്യം വിളിച്ചത് തലശേരി സ്വദേശിയെന്ന് നോർക്ക സി ഇ ഒ ഹരികൃഷ്ണൻ നമ്പൂതിരി ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. പിന്നീട് മുപ്പത്തിയഞ്ചുപേർ കാബൂളിലുണ്ടെന്ന് അറിയിച്ചു. നിലവിൽ ഇവരെല്ലാം സുരക്ഷിതരാണെന്നും നോർക്ക സി ഇ ഒ പറഞ്ഞു. 

കാബൂളിൽ കുടുങ്ങിയ മലയാളികളെ നാട്ടിലെത്തിക്കാൻ അടിയന്തര നടപടി സ്വീകരിക്കണമെന്ന് മുഖ്യമന്ത്രി നോർക്ക വകുപ്പിന് നിർദേശം നൽകിയിട്ടുണ്ട്. ഇതനുസരിച്ച് നോർക്ക വകുപ്പ് കേന്ദ്ര വിദേശകാര്യ മന്ത്രാലയത്തിന് കത്ത് നൽകി. വിദേശകാര്യ മന്ത്രാലയത്തെ നോർക്ക സ്ഥിതിഗതികൾ അറിയിച്ചിട്ടുണ്ട്

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

കെ ജി സനൽകുമാർ പുതിയ സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണർ; നിലവിൽ നിയമവകുപ്പ് സെക്രട്ടറി
വരുന്നു, പ്രവാസികള്‍ക്കായി പൊലീസ് സ്റ്റേഷൻ, സംസ്ഥാന പൊലീസ് ആസ്ഥാനത്ത് പുതുതായി എൻആര്‍ഐ പൊലീസ് സ്റ്റേഷൻ തുടങ്ങും