75 ലക്ഷം രൂപയുടെ ലഹരി വസ്തുകളുമായി ബെംഗളൂരുവിൽ മലയാളി പിടിയിൽ

Published : Jan 30, 2021, 04:35 PM IST
75 ലക്ഷം രൂപയുടെ ലഹരി വസ്തുകളുമായി ബെംഗളൂരുവിൽ മലയാളി പിടിയിൽ

Synopsis

 കണ്ണൂർ സ്വദേശി ഷക്കീർ എന്നയാളെയാണ് പൊലീസ് പിടികൂടിയത്

ബെംഗളൂരു: 75 ലക്ഷം രൂപ വില വരുന്ന രാസലഹരി വസ്തുകളുമായി മലയാളിയെ ബെംഗളൂരു പൊലീസ് പിടികൂടി. കണ്ണൂർ സ്വദേശി ഷക്കീർ എന്നയാളെയാണ് പൊലീസ് പിടികൂടിയത്. ഇയാൾക്കൊപ്പം രണ്ട് നൈജീരിയൻ പൗരൻമാ‍ർ അടക്കം മൂന്ന് പേരെ കൂടി പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.  അന്താരാഷ്ട്ര വിപണിയിൽ കോടികൾ വിലമതിക്കുന്ന ക്രിസ്റ്റൽ എംഡിഎംഎ എന്ന കെമിക്കൽ ഡ്ര​ഗുമായാണ് സംഘത്തെ സിസിബി പിടികൂടിയത്. ഷക്കീറിനൊപ്പമുണ്ടായിരുന്ന രണ്ട് നൈജീരിയൻ പൗരൻമാ‍ർക്കും പാസ്പോ‍ർട്ട് ഇല്ലായിരുന്നുവെന്നും പൊലീസ് വ്യക്തമാക്കുന്നു. 

PREV
click me!

Recommended Stories

ദിലീപിനെ പറ്റി 2017ൽ തന്നെ ഇക്കാര്യങ്ങൾ പറഞ്ഞിരുന്നു എന്ന് സെൻകുമാർ; ആലുവയിലെ മറ്റൊരു കേസിനെ കുറിച്ചും വെളിപ്പെടുത്തൽ
ഇൻഡിഗോ പ്രതിസന്ധി; ടിക്കറ്റ് റീഫണ്ടിന്‍റെ കണക്ക് പുറത്തുവിട്ട് വ്യോമയാന മന്ത്രാലയം, 17 ദിവസത്തിനിടെ തിരികെ നൽകിയത് 827 കോടി