ഭക്ഷണത്തെ ചൊല്ലി തര്‍ക്കം: സഹപ്രവര്‍ത്തകന്‍റെ വെടിയേറ്റ് മലയാളി ജവാന്‍ കൊല്ലപ്പെട്ടു

Web Desk   | Asianet News
Published : Dec 10, 2019, 09:08 PM ISTUpdated : Dec 11, 2019, 06:35 AM IST
ഭക്ഷണത്തെ ചൊല്ലി തര്‍ക്കം: സഹപ്രവര്‍ത്തകന്‍റെ വെടിയേറ്റ് മലയാളി ജവാന്‍ കൊല്ലപ്പെട്ടു

Synopsis

 തിങ്കളാഴ്ച രാത്രിയോടെയാണ് വെടിവെപ്പുണ്ടായത്. ഷാഹുല്‍ ഹര്‍ഷനെ കൂടാതെ സിആര്‍പിഎഫ് എഎസ്ഐ പുരാനന്ദ് ബുയ്യനും വെടിവെപ്പില്‍ കൊല്ലപ്പെട്ടിട്ടുണ്ട്. 

ദില്ലി: മലയാളി ജവാന്‍ സഹപ്രവര്‍ത്തകന്‍റെ വെടിയേറ്റു മരിച്ചു. സിആര്‍പിഎഫ് അസി. കമാന്‍ഡന്‍റ്  സാഹുല്‍ ഹര്‍ഷനാണ് ജാര്‍ഖണ്ഡിലെ ബോക്കോറയില്‍ വച്ച് വെടിയേറ്റ് മരിച്ചത്. തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്കായാണ് സാഹുല്‍ ഹര്‍ഷന്‍ ജാര്‍ഖണ്ഡില്‍ എത്തിയത്. തിങ്കളാഴ്ച രാത്രിയോടെയാണ് വെടിവെപ്പുണ്ടായത്.

സാഹുല്‍ ഹര്‍ഷനെ കൂടാതെ സിആര്‍പിഎഫ് എഎസ്ഐ പുരാനന്ദ് ബുയ്യനും വെടിവെപ്പില്‍ കൊല്ലപ്പെട്ടിട്ടുണ്ട്. ദീപേന്ദ്ര യാദവ് എന്നയാളാണ് ഇരുവരേയും വെടിവെച്ചു കൊന്നത് എന്നാണ് വിവരം. ആലുവ സ്വദേശിയാണ് ഷാഹുല്‍ ഹര്‍ഷന്‍. ഷാഹുലിന്‍റെ ഭൗതികദേഹം നാളെ രാവിലെ എട്ടരയ്ക്ക് നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ എത്തിക്കും. വെടിവെപ്പില്‍ മറ്റു ഉദ്യോഗസ്ഥര്‍ക്ക് കൂടി പരിക്കേറ്റതായി വിവരമുണ്ട്. വെടിവെച്ച ദീപേന്ദ്ര യാദവിനും പരിക്കേറ്റതായാണ് വിവരം. സംഭവസമയത്ത് ഇയാള്‍ മദ്യലഹരിയിലായിരുന്നുവെന്ന് വിവരമുണ്ട്. 
 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

തിരുവനന്തപുരം മേയർ സ്ഥാനത്തേക്ക് എൽഡിഎഫും യുഡിഎഫും മത്സരിക്കും
അമിതവില, അളവ് കുറവ്, എക്‌സ്പയറി ഡേറ്റ് കഴിഞ്ഞ നൂഡിൽസ്; 98000 രൂപ പിഴ ഈടാക്കി, ശബരിമല സന്നിധാനത്താകെ പരിശോധന