യുഎഇയിൽ ബസും ട്രക്കും തമ്മിൽ കൂട്ടിയിടിച്ചുണ്ടായ വാഹനാപകടത്തിൽ മരിച്ചവരിൽ മലയാളിയും; മരണസംഖ്യ 13 ആയി

Published : Nov 24, 2026, 07:03 PM IST
accident

Synopsis

യുഎഇയിലെ റാസൽഖൈമയിൽ യാത്രാബസും ട്രക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ 13 പേർ മരിച്ചു.

ദുബായ് : യുഎഇയിലെ റാസൽഖൈമയിൽ യാത്രാബസും ട്രക്കും തമ്മിൽ കൂട്ടിയിടിച്ചുണ്ടായ വാഹനാപകടത്തിൽ മരിച്ചവരിൽ മലയാളിയും. പേര് വിവരങ്ങൾ ലഭ്യമായിട്ടില്ല. മലയാളിയുടെ ഉടമസ്ഥതയിലുള്ള വാഹനമാണ് അപകടത്തിൽ പ്പെട്ടത്. ബസിന് പിറകിൽ ട്രക്ക് ഇടിക്കുകയായിരുന്നുവെന്നാണ് വിവരം, അപകടത്തിൽ മരണം 13 ആയി. ഇവരിൽ 11 പേർ ഇന്ത്യക്കാരാണെന്നാണ് പ്രാഥമികമായി ലഭിക്കുന്ന വിവരം. ഒരു ഫിലിപ്പെയ്‍ൻ സ്വദേശിയും ഒരു ശ്രീലങ്കൻ സ്വദേശിയും മരിച്ചവരിൽ ഉൾപ്പെടുന്നു. ഒമാനിൽ വിസ മാറാൻ പോയി തിരിച്ചു വരുമ്പോഴാണ് അപകടമുണ്ടായത്.

അപകടവിവരം ലഭിച്ചയുടൻ പ്രത്യേക അടിയന്തര രക്ഷാപ്രവർത്തക സംഘം സ്ഥലത്തെത്തി. ആംബുലൻസ് ജീവനക്കാർ, സിവിൽ ഡിഫൻസ് വിഭാഗം, മറ്റ് ബന്ധപ്പെട്ട ഉദ്യോഗസ്ഥർ എന്നിവർ സംയുക്തമായി രക്ഷാപ്രവർത്തനത്തിനും അടിയന്തര വൈദ്യസഹായത്തിനും നേതൃത്വം നൽകി. അപകടസ്ഥലം സുരക്ഷിതമാക്കുകയും ഗതാഗതം നിയന്ത്രിക്കുകയും ചെയ്തു.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

കുട്ടി സ്കൂളിൽ കൊണ്ട് വന്നത് നാടൻ തോക്ക്, വീട്ടുകാർക്കെതിരെ കേസെടുക്കുമെന്ന് പൊലീസ്; കുട്ടിയെ ജുവനൈൽ ജസ്റ്റിസ് ബോർഡിന് മുന്നിൽ ഹാജരാക്കും
ഗാന്ധിഭവനിലെ അച്ഛന്മാർക്ക് എംഎ യൂസഫലി വക പിതൃമന്ദിരം ഉദ്ഘാടനം ചെയ്തു, ധനസഹായം ഒന്നര കോടിയാക്കി, ഭിന്നശേഷി കുട്ടികൾക്കായി പുതിയ പ്രഖ്യാപനവും