വീണ്ടും കർഷക ആത്മഹത്യ; മലയാളി കർഷകൻ കർണാടകയിൽ ആത്മഹത്യ ചെയ്തു

Published : Jan 16, 2024, 06:43 PM ISTUpdated : Jan 16, 2024, 06:50 PM IST
വീണ്ടും കർഷക ആത്മഹത്യ; മലയാളി കർഷകൻ കർണാടകയിൽ ആത്മഹത്യ ചെയ്തു

Synopsis

വയനാട് സുൽത്താൻ ബത്തേരി കയ്യൂന്നി സ്വദേശി രവികുമാർ (45) ആണ് ആത്മഹത്യ ചെയ്തത്. ചാമരാജ് നഗർ ജില്ലയിൽ കുള്ളൂരിൽ സ്ഥലം പാട്ടത്തിനെടുത്ത് വാഴകൃഷി ചെയ്തു വരികയായിരുന്നു രവികുമാർ. 

ബെംഗളൂരു:മലയാളി കർഷകൻ കർണാടകയിൽ ആത്മഹത്യ ചെയ്തു. വയനാട് സുൽത്താൻ ബത്തേരി കയ്യൂന്നി സ്വദേശി രവികുമാർ ആണ് ആത്മഹത്യ ചെയ്തത്. 45 വയസ്സായിരുന്നു.  ചാമരാജ് നഗർ ജില്ലയിൽ കുള്ളൂരിൽ സ്ഥലം പാട്ടത്തിനെടുത്ത് വാഴകൃഷി ചെയ്തു വരികയായിരുന്നു രവികുമാർ. കൃഷിയിലുണ്ടായ വില തകർച്ചയും അതിലൂടെ വന്ന സാമ്പത്തിക ബാധ്യതയും മൂലമാണ് ആത്മഹത്യ എന്നാണ് സുഹൃത്തുക്കളും ബന്ധുക്കളും പറയുന്നത്. ഇന്ന് രാവിലെ ജോലിക്കാരെത്തിയപ്പോൾ കൃഷിയിടത്തിലെ ഷെഡിൽ തൂങ്ങി മരിച്ച നിലയിൽ മൃതദേഹം കണ്ടെത്തുകയായിരുന്നു. മൃതദേഹം ചാമരാജ് നഗർ സർക്കാർ ആശുപത്രിയിൽ പോസ്റ്റ്‍മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ട് നൽകി. ഭാര്യ ലത, രണ്ട് മക്കൾ: രക്ഷിത, ദീക്ഷിത.

(ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുളളപ്പോള്‍ 'ദിശ' ഹെല്‍പ് ലൈനില്‍ വിളിക്കുക.  ടോള്‍ ഫ്രീ നമ്പര്‍:  Toll free helpline number: 1056, 0471-2552056)

PREV
click me!

Recommended Stories

ശശി തരൂരിന് സവര്‍ക്കര്‍ പുരസ്കാരം; ചോദ്യത്തോട് പ്രതികരിക്കാതെ കൈകൂപ്പി തൊഴുത് വിഡി സതീശൻ, രാഹുലിന്‍റെ ജാമ്യത്തിൽ മറുപടി
ചിത്രപ്രിയ കഴിഞ്ഞ ശനിയാഴ്ച വീട്ടിൽ നിന്നിറങ്ങിയത് കടയിലേക്കെന്ന് പറഞ്ഞ്, പിന്നീട് കണ്ടെത്തിയത് ഒഴിഞ്ഞ പറമ്പിൽ മൃതദേഹം