
തൃശൂർ: കരസേനയുടെ മെഡിക്കൽ സർവീസ് ഡയറക്ടർ ജനറലായി മലയാളിയായ ലഫ്. ജനറൽ സി ജി മുരളീധരൻ നിയമിതനായി. തൃശൂർ സ്വദേശിയാണ്. 1987 ലാണ് കരസേനയുടെ ഭാഗമായത്. പൂണെയിലെ ആംഡ് ഫോഴ്‌സ് മെഡിക്കൽ കോളേജിലെ (എ എഫ് എം സി) പൂർവ വിദ്യാർത്ഥിയാണ് സി ജി മുരളീധരൻ. പ്രശസ്ത റേഡിയോളജിസ്റ്റാണ്. കരസേനയുടെ വടക്ക് പടിഞ്ഞാറ് കമാൻഡുകളിൽ നേരത്തെ സേവനമനുഷ്ഠിച്ചിട്ടുണ്ട്.
ആർമി മെഡിക്കൽ സർവീസസിന്റെ തലവൻ എന്ന നിലയിൽ, സൈനികർക്കും അവരുടെ ആശ്രിതർക്കും സമഗ്രമായ വൈദ്യ പരിചരണം ഉറപ്പാക്കുന്നതിലാണ് ലെഫ്റ്റനന്റ് ജനറൽ മുരളീധരൻ ശ്രദ്ധ കേന്ദ്രീകരിക്കുക. സുരക്ഷാ വെല്ലുവിളികൾ, സാങ്കേതിക പുരോഗതി എന്നിവയുടെ പശ്ചാത്തലത്തിൽ സേനയ്ക്കാവശ്യമായ മെഡിക്കൽ തയ്യാറെടുപ്പ് ശക്തിപ്പെടുത്തുക എന്നതിലാണ് അദ്ദേഹം മുൻഗണന നൽകുക. മുന്‍ ഡിജി സാധന സക്സേന നായര്‍ വിരമിച്ച ഒഴിവിലാണ് നിയമനം
ഭാര്യ സിന്ധു ആലപ്പുഴ സ്വദേശിയാണ്. മകൻ മേജർ പ്രതീഖ് കരസേനയിൽ ഡോക്ടർ ആണ്. പൂനെ എ എഫ് എം സിയിൽ നിന്നാണ് മകനും മെഡിക്കൽ ബിരുദം നേടിയത്. നിലവിൽ എംഡി ചെയ്യുന്നു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam