പത്തനംതിട്ട വി.കോട്ടയം സ്വദേശി, മലയാളിയായ മേജർ ജനറൽ റേച്ചൽ തോമസ് അഡീഷണൽ ഡയറക്ടർ ജനറൽ മിലിട്ടറി നഴ്സിംഗ് സർവീസസായി ചുമതലയേറ്റു

Published : Jun 01, 2026, 06:10 PM IST
Major General Rachel Thomas

Synopsis

മിലിട്ടറി നഴ്സിംഗ് സർവീസിന്‍റെ പുതിയ അഡീഷണൽ ഡയറക്ടർ ജനറലായി മലയാളി മേജർ ജനറൽ റേച്ചൽ തോമസ് ചുമതലയേറ്റു. നാല് പതിറ്റാണ്ടോളം നീണ്ട സേവന പാരമ്പര്യമുള്ള അവർ, പുണെയിലെ സായുധ സേനാ മെഡിക്കൽ കോളേജിലെ പൂർവ്വവിദ്യാർത്ഥിയാണ്. പത്തനംതിട്ട സ്വദേശിയായ റേച്ചൽ തോമസ്, രാജ്യത്തെ വിവിധ സൈനിക ആശുപത്രികളിൽ സേവനമനുഷ്ഠിച്ചിട്ടുണ്ട്.

ദില്ലി: മിലിട്ടറി നഴ്സിംഗ് സർവീസിന്‍റെ (എംഎൻഎസ്) പുതിയ അഡീഷണൽ ഡയറക്ടർ ജനറലായി മലയാളി മേജർ ജനറൽ റേച്ചൽ തോമസ് ചുമതലയേറ്റു. നാല് പതിറ്റാണ്ടുകാലത്തെ നീണ്ട സേവനത്തിന് ശേഷം മെയ് 31ന് വിരമിച്ച മേജർ ജനറൽ ലിസ്സമ്മ പി വിക്ക് പകരക്കാരിയായാണ് 2026 ജൂൺ 1 മുതൽ റേച്ചൽ തോമസ് പുതിയ പദവിയിൽ നിയമിതയായത്. പുണെയിലെ സായുധ സേനാ മെഡിക്കൽ കോളേജിലെ കോളേജ് ഓഫ് നഴ്സിംഗ് പൂർവ്വവിദ്യാർത്ഥിയായ റേച്ചൽ തോമസ്, 1988 ജൂൺ ഒന്നിനാണ് മിലിട്ടറി നഴ്സിംഗ് സർവീസിന്റെ ഭാഗമാകുന്നത്.

ഏകദേശം നാല് പതിറ്റാണ്ടോളം നീണ്ട തന്റെ ഔദ്യോഗിക ജീവിതത്തിൽ സായുധ സേനാ മെഡിക്കൽ സർവീസിന് കീഴിലുള്ള വിവിധ മിലിട്ടറി ആശുപത്രികളിൽ നിരവധി ക്ലിനിക്കൽ, അഡ്മിനിസ്ട്രേറ്റീവ് പദവികൾ അലങ്കരിച്ചിട്ടുണ്ട്. രാജ്യത്തെ പ്രമുഖ സൈനിക ആശുപത്രികൾക്ക് പുറമെ, നോർത്തേൺ, ഈസ്റ്റേൺ കമാൻഡുകൾക്ക് കീഴിലുള്ള അതിർത്തി മേഖലകളിലെ ആശുപത്രികളിലും അവർ സേവനമനുഷ്ഠിച്ചിട്ടുണ്ട്.

ദുർഘടമായ സാഹചര്യങ്ങളിൽ രോഗീപരിചരണം, നഴ്സിംഗ് അഡ്മിനിസ്ട്രേഷൻ, ആരോഗ്യ പരിപാലനം എന്നിവയിൽ അവർ നൽകിയ സംഭാവനകൾ ഏറെ ശ്രദ്ധേയമാണ്. യുദ്ധകാലത്തും സമാധാനാന്തരീക്ഷത്തിലും രാജ്യത്തെ സൈനികർക്ക് മികച്ച നഴ്സിംഗ് പരിചരണവും വൈദ്യസഹായവും ഉറപ്പാക്കുന്നതിൽ ഇന്ത്യൻ സായുധ സേനയുടെ സുപ്രധാന വിഭാഗമായ മിലിട്ടറി നഴ്സിംഗ് സർവീസ് വലിയ സേവനമാണ് നൽകുന്നത്. പത്തനംതിട്ട വി.കോട്ടയം സ്വദേശിയാണ് മേജർ ജനറൽ റേച്ചൽ തോമസ്. ഭർത്താവ്: സജി സാം.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

ഒന്നരവയസ്സുകാരന്റെ കൊലപാതകം: പ്രതി അഷ്കറിനെതിര കൂടുതൽ പരാതികൾ; ആദ്യ ഭാര്യ ആമിനയുടെ സഹോദരൻ്റെ മുങ്ങി മരണത്തിലും സംശയം
'വ്യാഖ്യാനപടുക്കൾക്ക് നല്ല നമസ്കാരം', നവീൻ ബാബു കേസിലെ പ്രതികരണം ചിലർ വളച്ചൊടിച്ച് വ്യാഖ്യാനങ്ങൾ ചമച്ചു; കെ കെ രാഗേഷ്