പാസുണ്ടായിട്ടും തലപ്പാടി അതിര്‍ത്തിയില്‍ മലയാളി നഴ്‍സ് കുടുങ്ങി; എട്ടുമണിക്കൂര്‍ പിന്നിട്ടു

Published : May 31, 2020, 09:21 PM ISTUpdated : May 31, 2020, 09:27 PM IST
പാസുണ്ടായിട്ടും തലപ്പാടി അതിര്‍ത്തിയില്‍ മലയാളി നഴ്‍സ് കുടുങ്ങി; എട്ടുമണിക്കൂര്‍ പിന്നിട്ടു

Synopsis

കണ്ണൂർ പടിയൂർ സ്വദേശിയായ നഴ്‍സാണ് അതിര്‍ത്തിയില്‍ കുടുങ്ങിയത്.

കണ്ണൂര്‍: കേരളത്തിലേക്ക് വരാനുള്ള പാസുണ്ടായിട്ടും എട്ട് മണിക്കൂറിലേറെയായി തലപ്പാടി അതിർത്തിയിൽ മലയാളി നഴ്‍‍സ്‍ കുടുങ്ങിക്കിടക്കുന്നു. കണ്ണൂർ പടിയൂർ സ്വദേശിയായ നഴ്‍സാണ് അതിര്‍ത്തിയില്‍ കുടുങ്ങിയത്. മുംബൈയിൽ നിന്ന്  ഇവർ വന്ന ബസിലെ അഞ്ച് പേർക്ക് പാസില്ലാത്തത് കൊണ്ട് ഇവരുൾപ്പെടെ പാസുള്ള 20 പേരെയും തടഞ്ഞു വച്ചിരിക്കുകയാണ്.

ഒറ്റയ്ക്കാണെന്നും പോകാൻ വേറെ വാഹനമില്ലെന്നും രാത്രി ബസിൽ കഴിച്ചുകൂട്ടേണ്ട സാഹചര്യമാണെന്നും നഴ്‍സ് ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. ഇവരെ കടത്തിവിടാൻ ഇതുവരെ അധികൃതർ നടപടി എടുത്തിട്ടില്ല.

PREV
click me!

Recommended Stories

കൊച്ചിയിൽ ക്രൂര കൊലപാതകം; കൊല്ലപ്പെട്ടത് കാഞ്ഞിരപ്പള്ളി സ്വദേശി; ജോലിക്കെന്ന് പറഞ്ഞ് വീട്ടിൽ നിന്ന് പോയതെന്ന് പൊലീസ്
'എനിക്കെതിരെ എല്ലാം തുടങ്ങിയത് മഞ്ജുവിന്റെ ആ പ്രസ്താവനയിൽ നിന്ന്'; ഉന്നത പൊലീസ് ഉദ്യോ​ഗസ്ഥയും സംഘവും ​ഗൂഢാലോചന നടത്തിയെന്ന് ദിലീപ്