നിപ സമ്പര്‍ക്കപ്പട്ടികയിലെ 6 പേരുടെ പരിശോധനാ ഫലം കൂടി നെഗറ്റീവ്, പട്ടികയിലുള്ളത് 58 പേർ

Published : May 09, 2025, 07:10 PM IST
നിപ സമ്പര്‍ക്കപ്പട്ടികയിലെ 6 പേരുടെ പരിശോധനാ ഫലം കൂടി നെഗറ്റീവ്, പട്ടികയിലുള്ളത് 58 പേർ

Synopsis

ചെറിയ രോഗ ലക്ഷണങ്ങളുള്ള അഞ്ചു പേ‌ർ മഞ്ചേരി മെഡിക്കല്‍ കോളെജില്‍ ഐസൊലേഷനില്‍ ചികിത്സയിലാണ്.

മലപ്പുറം: മലപ്പുറം ജില്ലയില്‍ നിപ ബാധിച്ച രോഗിയുടെ സമ്പര്‍ക്കപ്പട്ടികയില്‍ ഉള്‍പ്പെട്ട 6 പേരുടെ പരിശോധനാ ഫലം കൂടി നെ​ഗറ്റീവ്.  ഇതോടെ 13 പേരുടെ പരിശോധനാ ഫലം നെഗറ്റീവായി. ആകെ 58 പേരാണ് സമ്പര്‍ക്കപ്പട്ടികയിലുള്ളത്. നിലവില്‍ ഒരാള്‍ക്കാണ് നിപ സ്ഥിരീകരിച്ചിട്ടുള്ളത്. 7 പേര്‍ ചികിത്സയിലുണ്ട്. ഒരാള്‍ ഐസിയുവില്‍ ചികിത്സയിലുണ്ട്.

ചെറിയ രോഗ ലക്ഷണങ്ങളുള്ള അഞ്ചു പേ‌ർ മഞ്ചേരി മെഡിക്കല്‍ കോളെജില്‍ ഐസൊലേഷനില്‍ ചികിത്സയിലാണ്. ഐസൊലേഷനില്‍ കഴിയുന്നവരില്‍ 12 പേര്‍ അടുത്ത കുടുംബാംഗങ്ങളാണ്. വിവിധ വകുപ്പുകളുടെ ഏകോപനത്തോടെ ജോയിന്റ് ഔട്ട് ബ്രേക്ക് ഇന്‍വെസ്റ്റിഗേഷന്‍ നടത്താന്‍ ആരോ​ഗ്യ മന്ത്രി വീണാ ജോർജ് നിര്‍ദേശം നല്‍കിയിട്ടുണ്ട്. 
 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

PREV
Read more Articles on
click me!

Recommended Stories

ദിലീപിനെ പറ്റി 2017ൽ തന്നെ ഇക്കാര്യങ്ങൾ പറഞ്ഞിരുന്നു എന്ന് സെൻകുമാർ; ആലുവയിലെ മറ്റൊരു കേസിനെ കുറിച്ചും വെളിപ്പെടുത്തൽ
ഇൻഡിഗോ പ്രതിസന്ധി; ടിക്കറ്റ് റീഫണ്ടിന്‍റെ കണക്ക് പുറത്തുവിട്ട് വ്യോമയാന മന്ത്രാലയം, 17 ദിവസത്തിനിടെ തിരികെ നൽകിയത് 827 കോടി