ബെംഗളൂരുവിൽ മലയാളി യുവതി ബലാത്സംഗത്തിന് ഇരയായതായി പരാതി; ബത്തേരി സ്വദേശിക്കെതിരെ കേസ്, കേസെടുക്കാൻ തയ്യാറാകാതെ പൊലീസ്

Published : May 21, 2026, 07:10 AM IST
bengaluru rape case

Synopsis

കഫെയിൽ പാർട്ട്‌ ടൈം ജോലി ചെയ്യുകയായിരുന്ന യുവതിയെ സുഹൃത്തുക്കളുടെ താമസസ്ഥലത്ത് വച്ചാണ് പീഡിപ്പിച്ചത്. മഡിവാളയിൽ താമസിക്കുന്ന ബത്തേരി സ്വദേശി ഹൈനസിനെതിരെയാണ് പരാതി.

ബെംഗളൂരു: ബെംഗളൂരുവിൽ മലയാളി യുവതി ബലാത്സംഗത്തിന് ഇരയായതായി പരാതി. കഫെയിൽ പാർട്ട്‌ ടൈം ജോലി ചെയ്യുകയായിരുന്ന യുവതിയെ സുഹൃത്തുക്കളുടെ താമസസ്ഥലത്ത് വച്ചാണ് പീഡിപ്പിച്ചത്. മഡിവാളയിൽ താമസിക്കുന്ന ബത്തേരി സ്വദേശി ഹൈനസിനെതിരെയാണ് പരാതി. ഈ മാസം 12ന് പീഡനം നടന്ന് തൊട്ടടുത്ത ദിവസം തന്നെ പൊലീസ് സ്റ്റേഷനിൽ എത്തിയെങ്കിലും പരാതി സ്വീകരിച്ചില്ലെന്നാണ് കോട്ടയം സ്വദേശിയായ 20കാരി ആരോപിക്കുന്നത്. ഡിസിപിക്ക് പരാതി നൽകിയ ശേഷമാണ് ഒടുവിൽ പൊലീസ് കേസെടുക്കാൻ തയ്യാറായതെന്നും യുവതി പറഞ്ഞു. അതേസമയം, പൊലീസ് സ്റ്റേഷനിൽ വച്ചും പരാതിക്കാരിയെ പ്രതി ഭീഷണിപ്പെടുത്തി. പരാതിയിൽ നിന്ന് പിന്മാറിയില്ലെങ്കിൽ കൊല്ലും എന്നായിരുന്നു ഭീഷണി. മഡിവാള പൊലീസും കേസ് ഒത്തുതീർക്കാൻ ആവശ്യപ്പെട്ടെന്നും യുവതി പറയുന്നു.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

മലയിടം തുരുത്തിലെ പൊലീസ് നടപടി; രാഷ്ട്രീയ വിഷയമാക്കാൻ സിപിഎം, പി രാജീവ് പങ്കെടുക്കുന്ന പ്രതിഷേധ പരിപാടി ഇന്ന്
പെരിയ ഇരട്ടക്കൊലപാതക കേസ്; പരോളിനെതിരെ ശരത് ലാലിൻ്റെ കുടുംബം, കല്യോട്ട് മേഖലയിൽ പൊലീസ് സുരക്ഷ ശക്തമാക്കി