
ദില്ലി: റഷ്യയിൽ ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങൾ തട്ടിയെടുത്തെന്ന് മലയാളിയുടെ പരാതി. ആലപ്പുഴ സ്വദേശി ബിജുമോൻ എന്ന റാഫിയില്‍ നിന്ന് ദില്ലിയുള്ള സ്വകാര്യ സ്ഥാപനം രണ്ടര ലക്ഷം രൂപ തട്ടിയെടുത്തതെന്നാണ് പരാതി. തട്ടിപ്പിനിരയായി റഷ്യയിൽ നിന്ന് ദില്ലിയിൽ എത്തിയ ബിജു നാട്ടിലേക്ക് പോകാനാകാതെ റെയിൽവേ സ്റ്റേഷനിലാണ് അന്തിയുറങ്ങുന്നത്. ദില്ലി പൊലീസിൽ പരാതി നൽകിയിട്ടും നടപടിയില്ലെന്നും ബിജുമോൻ പറയുന്നു.
ഒന്നരലക്ഷം രൂപയ്ക്ക് റഷ്യയിൽ ഹെൽപ്പർ ജോലി. സമൂഹമാധ്യമങ്ങളിൽ വന്ന പരസ്യത്തിൽ നിന്നാണ് തട്ടിപ്പിന്റെ കഥ തുടങ്ങുന്നത്. പരസ്യം നൽകിയ ദില്ലിയിലെ സിദ്ദി വിനായക ഓവർസീസുമായി ബിജു മോൻ ബന്ധപ്പെട്ടു. അവർ ആവശ്യപ്പെട്ട പ്രകാരം പണവും നൽകി.
പരസ്യം കണ്ട് അപേക്ഷിച്ച ബിജുമോനെ സെപ്റ്റംബർ ആദ്യ ആഴ്ചയിലാണ് ബിസിനസ് ടിക്കറ്റിൽ സ്വകാര്യ സ്ഥാപനം മോസ്കോയിലേക്ക് അയച്ചത്. അവിടെ സ്വീകരിക്കാൻ ആളുണ്ടാകുമെന്നാണ് അറിയിച്ചിരുന്നത്. എന്നാൽ അവിടെയെത്തിയതോടെ ആരും വന്നില്ല. തുടർന്ന് ജോലി വാഗ്ദാനം ചെയ്ത സ്വകാര്യ കമ്പനിയെ വിളിച്ചപ്പോൾ പഞ്ചാബുകാരനായ ഒരാളുടെ നമ്പർ കൈമാറി. ബിജുമോൻ ഇയാളെ വിളിച്ചപ്പോൾ 600 യു എസ് ഡോളർ കൊടുത്താൽ ജോലി ശരിയാക്കാമെന്നായിരുന്നു അറിയിച്ചത്. ഇതോടെ റഷ്യയിലെ ഇന്ത്യൻ എംബസിയിലെത്തി ബിജുമോൻ കാര്യങ്ങൾ അറിയിച്ചു. എംബസി ഉദ്യോഗസ്ഥർ ബിജുമോന്റെ അമ്മയെ വിളിച്ച് ടിക്കറ്റിനുള്ള പണം എത്തിക്കുകയും പിന്നീട് ബിജുമോനെ മോസ്കോയിൽ നിന്ന് ദില്ലിയിലേക്ക് അയക്കുകയും ചെയ്തു.
ദില്ലിയിലെത്തിയ ശേഷം ഏജന്റിനെ കണ്ട് പണം തിരികെ ആവശ്യപ്പെട്ടു. എന്നാൽ പണം തിരികെ നൽകില്ലെന്നാണ് നിലപാടിലാണ് സ്ഥാപനം. ഇതോടെ പരാതിയുമായി ഗോവിന്ദ്പുരി പൊലീസിനെ സമീപിച്ചു. പരാതിയിൽ കേസ് എടുത്ത് അന്വേഷണം പുരോഗമിക്കുന്നതാണ് ദില്ലി ഗോവിന്ദ്പുരി പൊലീസിന്റെ പ്രതികരണം.
എന്നാൽ കടം വാങ്ങിയ പണവുമായിട്ടാണ് റഷ്യയിലേക്ക് പോയതെന്നും തിരികെ നൽകാൻ പണമില്ലാത്തതിനാൽ നാട്ടിലേക്ക് പോകാൻ നിർവാഹമില്ലെന്നും ബിജു പറയുന്നുസിദ്ദി വിനായക ഓവർസീസ് എന്ന സ്ഥാപനത്തിന്റെ നമ്പറിൽ ബന്ധപ്പെട്ടെങ്കിലും ഏഷ്യാനെറ്റ് ന്യൂസിന് അവരുടെ പ്രതികരണം ലഭിച്ചിട്ടില്ല.
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യർത്ഥിക്കുന്നു. ഒന്നിച്ച് നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam