'ഇ ഓഫീസ്' പണിമുടക്കി; സംസ്ഥാനത്ത് സർക്കാർ ഓഫീസുകളുടെ പ്രവർത്തനം താറുമാറായി

Published : Oct 15, 2022, 03:44 PM IST
'ഇ ഓഫീസ്' പണിമുടക്കി; സംസ്ഥാനത്ത് സർക്കാർ ഓഫീസുകളുടെ പ്രവർത്തനം താറുമാറായി

Synopsis

സര്‍ക്കാര്‍ ഓഫീസുകളിൽ ഫയലുകൾ കൈകാര്യം ചെയ്യാനുള്ള സോഫ്ട് വെയറാണ് ഇന്ന് രാവിലെ മുതൽ പ്രവര്‍ത്തിക്കാതെ ആയത്. ഇതോടെ 'ഇ ഓഫീസ്' വഴി ഫയലുകൾ കൈകാര്യം ചെയ്യുന്ന എല്ലാ ഓഫീസുകളുടേയും പ്രവത്തനം തടസ്സപ്പെട്ടു

തിരുവനന്തപുരം: 'ഇ ഓഫീസ്' പ്രവര്‍ത്തനം നിലച്ചതോടെ സംസ്ഥാനത്ത് സെക്രട്ടേറിയറ്റ് അടക്കം സര്‍ക്കാര്‍ ഓഫീസുകളുടെ പ്രവര്‍ത്തനം സ്തംഭിച്ചു. സര്‍ക്കാര്‍ ഓഫീസുകളിൽ ഫയലുകൾ കൈകാര്യം ചെയ്യാനുള്ള സോഫ്ട് വെയറാണ് ഇന്ന് രാവിലെ മുതൽ പ്രവര്‍ത്തിക്കാതെ ആയത്. ഇതോടെ 'ഇ ഓഫീസ്' വഴി ഫയലുകൾ കൈകാര്യം ചെയ്യുന്ന എല്ലാ ഓഫീസുകളിലും പ്രതിസന്ധി ഉണ്ടായി. ഓഫീസുകൾ പ്രവത്തിക്കാതെ വന്നത് വിവിധ സേനവങ്ങൾക്കായി എത്തിയ നൂറ് കണക്കിന് പേരെയും വലച്ചു. എൻഐസിയും ഐടി മിഷനും തകരാര്‍ പരിഹരിക്കാൻ ശ്രമിക്കുന്നുണ്ടെന്നും വൈകീട്ടോടെ സോഫ്ട് വെയര്‍ പ്രവര്‍ത്തന സജ്ജമായേക്കുമെന്നുമാണ് അധികൃതരുടെ വിശദീകരണം.
 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

'കേരളത്തിൽ ഭരണ വിരുദ്ധ വികാരം, 50 % ജനങ്ങൾക്ക് അതൃപ്തി' എൻഡിടിവി വോട്ട് വൈബ് സർവ്വേയിൽ 31 % വോട്ട് യുഡിഎഫിന്
കാനത്തിൽ ജമീലക്ക് അന്തിമോപചാരം അർപ്പിച്ച് നിയമസഭ; ഇന്ന് ചരമോപചാരം മാത്രം