കേന്ദ്രത്തിനെതിരെ സമരപ്രഖ്യാപനവുമായി മമത, കേന്ദ്രഫണ്ടിലെ കുടിശ്ശിക 7ദിവസത്തിനുള്ളില്‍ വേണമെന്ന് അന്ത്യശാസനം

Published : Jan 27, 2024, 11:55 AM ISTUpdated : Jan 27, 2024, 11:58 AM IST
കേന്ദ്രത്തിനെതിരെ സമരപ്രഖ്യാപനവുമായി മമത, കേന്ദ്രഫണ്ടിലെ കുടിശ്ശിക 7ദിവസത്തിനുള്ളില്‍ വേണമെന്ന് അന്ത്യശാസനം

Synopsis

കേന്ദ്ര അവഗണന വിഷയം ഉന്നയിച്ച് കേരള സർക്കാർ ദില്ലിയില്‍ സമരം തുടങ്ങാനിരിക്കെയാണ് മമതയുടെയും സമര പ്രഖ്യാപനം

ദില്ലി: കേന്ദ്രത്തിനെതിരെ സമരത്തിന് പശ്ചിമബംഗാള്‍ സർക്കാർ.  ബംഗാളിനുള്ള  കേന്ദ്ര ഫണ്ടിലെ കുടിശ്ശിക ഉടൻ തന്നില്ലെങ്കില്‍ കടുത്ത സമരം തുടങ്ങുമെന്നാണ് മുന്നറിയിപ്പ്.  7 ദിവസത്തിനുള്ലില്‍ കുടിശ്ശിക നല്‍കണമെന്നാണ് മമതയുടെ അന്ത്യശാസനം.  18,000 കോടിയോളം രൂപ വിവിധ പദ്ധതികളില്‍ നിന്നായി സംസ്ഥാന സ‍‍ർക്കാരിന് ലഭിക്കാനുണ്ടെന്നാണ് ബംഗാള്‍ സർക്കാരിന്‍റെ നിലപാട്. പ്രധാനമന്ത്രി ആവാസ് യോജനയില്‍ 9,300 കോടിയും തൊഴിലുറപ്പ് പദ്ധതിയില്‍ 6,900 കോടിയും കേന്ദ്രം നല്‍കാനുണ്ടെന്ന് സംസ്ഥാന സർക്കാർ ആരോപിക്കുന്നു. വിഷയത്തില്‍ ഡിസംബറില്‍ ദില്ലിയില്‍ എത്തി മമത പ്രധാനമന്ത്രി നരേന്ദ്രമോദിയെ കണ്ടിരുന്നു. കേന്ദ്ര അവഗണന വിഷയം ഉന്നയിച്ച് കേരള സർക്കാർ ദില്ലിയില്‍ സമരം തുടങ്ങാനിരിക്കെയാണ് മമതയുടെയും സമര പ്രഖ്യാപനം

 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

സഹോദരങ്ങളെ കാറിടിപ്പിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ച കേസ്: ലുക്ക് ഔട്ട് നോട്ടീസിന് പിന്നാലെ പ്രതി ഇർഫാൻ പിടിയില്‍
വിലയിൽ പൊള്ളുന്നവർക്ക് ആശ്വാസമേകി സപ്ലൈകോ, വെളിച്ചെണ്ണ വിലകുറച്ചു