എസ്എഫ്ഐ കരിങ്കൊടി; കാറിൽ നിന്നിറങ്ങി ​ഗവർണർ; പൊലീസിന് ശകാരം, കൊല്ലത്ത് നാടകീയ രംഗങ്ങൾ

Published : Jan 27, 2024, 11:14 AM ISTUpdated : Jan 27, 2024, 12:09 PM IST
എസ്എഫ്ഐ കരിങ്കൊടി; കാറിൽ നിന്നിറങ്ങി ​ഗവർണർ;  പൊലീസിന് ശകാരം, കൊല്ലത്ത് നാടകീയ രംഗങ്ങൾ

Synopsis

 പൊലീസിനെ ശകാരിച്ച ​ഗവർണർ വാഹനത്തിൽ കയറാൻ കൂട്ടാക്കാതെ ഗവർണർ റോഡിൽ നിൽക്കുകയാണ്. അതേസമയം, പ്രവർത്തകരെ പൊലീസ് അറസ്റ്റു ചെയ്തു നീക്കി. 

കൊല്ലം: കൊല്ലം നിലമേലിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാനെതിരെ എസ്എഫ്ഐയുടെ കരിങ്കൊടി. 50ൽ അധികം പ്രവർത്തകരാണ് ​ഗവർണറെ കരിങ്കൊടി കാണിച്ചത്. പ്രതിഷേധവുമായി എസ്എഫ്ഐ പ്രവർത്തകർ റോഡിലേക്ക് എത്തിയതോടെ ഗവർണർ വാഹനത്തിൽ നിന്ന് പുറത്തിറങ്ങുകയായിരുന്നു. പൊലീസിനെ ശകാരിച്ച ​ഗവർണർ വാഹനത്തിൽ കയറാൻ കൂട്ടാക്കാതെ റോഡിൽ നിൽക്കുകയാണ്. സമീപത്തെ കടയിൽ കയറിയ ഗവർണർ വെള്ളം കുടിച്ചു. തുടർന്നും പൊലീസിന് നേരെ തിരിഞ്ഞു. അതേസമയം, എസ്എഫ്ഐ പ്രവർത്തകരെ പൊലീസ് അറസ്റ്റു ചെയ്തു നീക്കിയിട്ടുണ്ട്. 17 പ്രവർത്തകരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. 

അതിനിടെ, കേന്ദ്ര ആഭ്യന്തര മന്ത്രിയുെടെ സെക്രട്ടറിയെ വിളിച്ച് ​പരാതിപ്പെട്ട ഗവർണർ പ്രധാനമന്ത്രിയെ വിളിക്കാനും ആവശ്യപ്പെട്ടു. വാഹനത്തിൽ കയറാൻ കൂട്ടാക്കാതെ റോഡിൽ തന്നെ തുടർന്നാണ് ​ഗവർണർ‌ പ്രതിഷേധിക്കുന്നത്. പൊലീസിനോടും ​ഗവർണർ ക്ഷുഭിതനായി. പൊലീസ് സ്വയം നിയമം ലംഘിക്കുന്നുവെന്നും ​ഗവർണർ പൊലീസിനെ ശകാരിച്ചു. അൻപതോളം പ്രവർത്തകരുണ്ടായിരുന്നെന്ന് ​ഗവർണർ പറയുന്നു. വരൂ എന്ന് പറഞ്ഞാണ് ​ഗവർണർ പ്രതിഷേധക്കാരുടെ ഇടയിലേക്ക് ഇറങ്ങിചെന്നത്. എന്നാൽ 17 ലധികം പേരെ അറസ്റ്റ് ചെയ്ത് നീക്കിയെന്ന് പൊലീസ് വ്യക്തമാക്കുന്നുണ്ട്.

സംഭവത്തെതുടര്‍ന്ന് കൂടുതൽ പൊലീസുകാർ നിലമേലിലേക്ക് എത്തി. പ്രതിഷേധക്കാരുടെ ദൃശ്യങ്ങൾ പരിശോധിച്ച് എല്ലാവരെയും അറസ്റ്റ് ചെയ്യാൻ ഡിജിപി നിർദ്ദേശം നല്‍കിയിട്ടുണ്ട്. പ്രതിഷേധക്കാര്‍ക്കെതിരെ കേസെടുത്തിന്‍റെ എഫ്ഐആര്‍ കാണിക്കണമെന്നാണ് ഗവര്‍ണര്‍ ആവശ്യപ്പെടുന്നത്. മുഖ്യമന്ത്രിക്കെതിരെ പ്രതിഷേധിക്കുന്നവരുടെ തല തല്ലിപ്പൊട്ടിക്കുന്നു. തനിക്കെതിരെ പ്രതിഷേധിക്കുന്നവർക്കെതിരെ നടപടിയില്ല എന്നും ഗവര്‍ണര്‍ കുറ്റപ്പെടുത്തി. 

'12 വര്‍ഷത്തെ കാത്തിരിപ്പിനൊടുവില്‍ സംഭവിച്ച കാര്യം'; സന്തോഷം പങ്കുവെച്ച് റാഫിയും മഹീനയും

https://www.youtube.com/watch?v=Ko18SgceYX8

PREV
Read more Articles on
click me!

Recommended Stories

സത്യം, നീതി, നന്മ എല്ലാം മഹദ്‍വചനങ്ങളിൽ ഉറങ്ങുന്നു, എന്തും വിലയ്ക്കു വാങ്ങാം; വിമർശനവുമായി ശ്രീകുമാരൻ തമ്പി
ചേവായൂരില്‍ അറുപതു വയസുകാരിയെ ഫ്ലാറ്റില്‍ തീ പൊള്ളലേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി