
കൊല്ലം ചടയമംഗലത്തെ ജ്വല്ലറിയിൽ പട്ടാപ്പകൽ മോഷണശ്രമം. ഇരുചക്ര വാഹനത്തിലെത്തിയ യുവാവും യുവതിയും ചേർന്നാണ് സ്വർണം മോഷ്ടിക്കാൻ ശ്രമിച്ചത്. കടയിൽ ഉണ്ടായിരുന്നവരുടെ മുഖത്ത് കുരുമുളക് സ്പ്രേ അടിച്ച ശേഷം ഇരുവരും രക്ഷപ്പെടുകയായിരുന്നു.
വെള്ളിയാഴ്ച ഉച്ചയ്ക്ക് രണ്ടു മണിയോടെയാണ് ചടയമംഗലം - പോരേടം റോഡിലുള്ള ശ്രീലക്ഷ്മി ജ്വല്ലറിയിൽ മാസ്ക് ധരിച്ച് യുവതിയും യുവാവും എത്തിയത്. ഭാര്യയും ഭർത്താവുമാണെന്ന് പരിചയപെടുത്തി സ്വർണം വാങ്ങാനാണെന്ന വ്യാജേന സംഭാഷണം തുടങ്ങി. കടയിലുണ്ടായിരുന്ന ഓരോ മാലയും ഇവർ പരിശോധിച്ചു. ഇതിനിടെ മാല മോഷ്ടിച്ച് രക്ഷപ്പെടാനായിരുന്നു പദ്ധതി.
എന്നാൽ യുവതി മാല മോഷ്ടിച്ചെന്ന് തെറ്റിദ്ധരിച്ച് യുവാവ് കയ്യിൽ കരുതിയ സ്പ്രേ ജൂവലറിയിലെ ജീവനക്കാർക്കും ഉടമയ്ക്കും നേരെ പ്രയോഗിച്ചു. ജീവനക്കാരും ഉടമയും ബഹളംവെച്ചതോടെ ഇരുവരും വേഗം പുറത്തിറങ്ങി ഇരുചക്ര വാഹനത്തിൽ രക്ഷപ്പെട്ടു. യുവതി കഴിഞ്ഞ ദിവസം ഇതേ ജൂവലറിയിൽ വന്നിരുന്നു. ദിവസങ്ങൾ നീണ്ട ആസൂത്രണത്തിന് ഒടുവിലാണ് പ്രതികൾ ജൂവലറിയിൽ പ്രവേശിച്ചതെന്നാണ് നിഗമനം. സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് ചടയമംഗലം പൊലീസ് അന്വേഷണം തുടങ്ങി.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam