
പത്തനംതിട്ട: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയോട് ലൈംഗിക അതിക്രമങ്ങൾ നടത്തിയ പെരുനാട് പോലീസ് സ്റ്റേഷൻ പരിധിയിലെ അനന്ദു പ്രദീപ് (21) അറസ്റ്റില്‍. പ്രതിയുടെ അനുജന്‍റെ പേരിലുള്ള ഇൻസ്റ്റാഗ്രാം അക്കൗണ്ടിൽ നിന്ന് ഇയാൾ 2025 മെയ് മാസം മുതൽ പെൺകുട്ടിക്ക് പതിവായി സന്ദേശങ്ങൾ അയക്കുകയും, പ്രണയം നടിച്ച് വശത്താക്കുകയും ആയിരുന്നു. പലതവണ ഇയാൾ കുട്ടിയോട് നഗ്ന ഫോട്ടോകളും വീഡിയോകളും ആവശ്യപ്പെട്ടു. ഇതിനിടെ കുട്ടിയുടെ ഏഴു ഗ്രാം വരുന്ന സ്വർണമാല തന്ത്രപൂർവ്വം കൈക്കലാക്കി. 2026 മെയ് മാസത്തിൽ ഇയാൾ കുട്ടിയുടെ വീട്ടിലെത്തുകയും ലൈംഗിക അതിക്രമങ്ങൾ നടത്തുകയും ചെയ്തു.
പെൺകുട്ടി സ്വർണ്ണമാല തിരികെ ആവശ്യപ്പെട്ടപ്പോൾ കുട്ടിയുടെ വ്യാജ നഗ്ന ഫോട്ടോകളും വീഡിയോകളും സാമൂഹ്യ മാധ്യമങ്ങൾ വഴി പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. കുട്ടി വിവരം വീട്ടുകാരോട് പറഞ്ഞത് അനുസരിച്ച് പെരുനാട് പോലീസ് കേസ് രജിസ്റ്റർ ചെയ്തു അന്വേഷണം ആരംഭിച്ചു. അന്വേഷണസംഘം റാന്നി പെരുമ്പുഴയിൽ നിന്ന് പ്രതിയെ കസ്റ്റഡിയിൽ എടുത്തു. അറസ്റ്റ് രേഖപ്പെടുത്തിയ ഇയാളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam