Goons Attack : ധനുവച്ചപുരത്ത് വീടുകയറിയുള്ള ഗുണ്ടാക്രമണം; ദൃശ്യങ്ങള്‍ പുറത്ത്, ഒരാള്‍ അറസ്റ്റില്‍

Published : Jan 08, 2022, 11:34 AM ISTUpdated : Jan 08, 2022, 11:37 AM IST
Goons Attack : ധനുവച്ചപുരത്ത് വീടുകയറിയുള്ള ഗുണ്ടാക്രമണം; ദൃശ്യങ്ങള്‍ പുറത്ത്, ഒരാള്‍ അറസ്റ്റില്‍

Synopsis

ഇന്നലെ രാത്രി 10 മണിയോടെയാണ് ധനുവച്ചപ്പുരം സ്വദേശി ബിജുവിന്‍റെ വീട്ടില്‍ ആക്രമണം നടന്നത്. ആക്രമണത്തിൽ വനിതാ സിവിൽ പൊലീസ് ഉദ്യോഗസ്ഥയ്ക്ക് ഉള്‍പ്പടെ പരിക്കേറ്റിരുന്നു.   

തിരുവനന്തപുരം: ധനുവച്ചപുരത്ത് (Dhanuvachapuram) ഗുണ്ടാസംഘം കുടുംബത്തെ ആക്രമിച്ച കേസില്‍ ഒരാള്‍ പിടിയില്‍. മഞ്ചുവിളാകം സ്വദേശി സതീഷാണ് പിടിയിലായത്. പത്തംഗ സംഘമാണ് ആക്രമണം നടത്തിയത്. മറ്റ് പ്രതികളെയും ഉടന്‍ പിടികൂടുമെന്ന് ധനുവച്ചപുരം പൊലീസ് പറഞ്ഞു. ആക്രമണ ദൃശ്യങ്ങൾ ഏഷ്യാനെറ്റ് ന്യൂസിന് ലഭിച്ചു. ഇന്നലെ രാത്രി 10 മണിയോടെയാണ് ധനുവച്ചപ്പുരം സ്വദേശി ബിജുവിന്‍റെ വീട്ടില്‍ ആക്രമണം നടന്നത്. ആക്രമണത്തിൽ വനിതാ സിവിൽ പൊലീസ് ഉദ്യോഗസ്ഥയ്ക്ക് ഉള്‍പ്പടെ പരിക്കേറ്റിരുന്നു. 

വീടുകയറിയുള്ള ഗുണ്ടാക്രമണത്തില്‍ ബിജുവിനും ഭാര്യ ഷിജിക്കും സാരമായ പരിക്കുകളുണ്ട്. പാറാശാല സ്റ്റേഷനിലെ പൊലീസ് ഉദ്യോഗസ്ഥയായ ബിജുവിന്‍റെ സഹോദരി ഷീജിയും ആക്രമണ സമയത്ത് വീട്ടിലുണ്ടായിരുന്നു. ഇവര്‍ക്കും മര്‍ദ്ദനമേറ്റു. കഴിഞ്ഞ ദിവസം ഇവരുടെ വീടിന് സമീപത്തുള്ള വീട്ടില്‍ ഗുണ്ടാ സംഘം ആക്രമണം നടത്തിയിരുന്നു. ഈ വിവരം പൊലീസിനോട് പറഞ്ഞുവെന്നാരോപിച്ചാണ് ഗുണ്ടാ സംഘം ബിജുവിനെയും കുടുംബത്തെയും ആക്രമിച്ചത്. പരിക്കേറ്റവര്‍ നെയ്യാറ്റിന്‍കര താലൂക്ക് ആശുപത്രിയില്‍ ചികിത്സയിലാണ്. 

PREV
click me!

Recommended Stories

അടൂർ പ്രകാശിന് പിന്നാലെ പ്രതികരണവുമായി കോൺഗ്രസ് നേതാക്കൾ, അതിജീവിതയ്ക്ക് അപ്പീൽ പോകാമെന്ന് മുരളീധരൻ, കോൺഗ്രസ് വേട്ടക്കാരനൊപ്പമല്ലെന്ന് ചെന്നിത്തല
തദ്ദേശ തെരഞ്ഞെടുപ്പ്; ആദ്യമണിക്കൂറുകൾ പിന്നിടുമ്പോൾ മെച്ചപ്പെട്ട പോളിം​ഗ്, സംസ്ഥാനത്താകെ രേഖപ്പെടുത്തിയത് 14.33 ശതമാനം പോളിം​ഗ്