
തിരുവനന്തപുരം: വേളി ബീച്ചിൽ വിനോദസഞ്ചാരത്തിനെത്തിയ കുടുംബത്തിന് നേരെ അക്രമം അഴിച്ചുവിട്ട പ്രതിയെ വലിയതുറ പൊലീസ് അറസ്റ്റ് ചെയ്തു. വെട്ടുകാട്, പൊഴിക്കര, പുതുവൽപുത്തൻ വീട്ടിൽ പ്രവീൺ (27) ആണ് പിടിയിലായത്. വലിയതുറ പൊലീസ് സ്റ്റേഷനിലെ റൗഡി ലിസ്റ്റിൽ ഉൾപ്പെട്ടിട്ടുള്ള കുപ്രസിദ്ധ കുറ്റവാളിയാണ് ഇയാളെന്ന് പൊലീസ് പറയുന്നു. തിങ്കളാഴ്ച വൈകുന്നേരം നാല് മണിയോടെയായിരുന്നു സംഭവം. കാസർഗോഡ് സ്വദേശികളായ കുടുംബം വേളി ബീച്ചിൽ വിനോദ സഞ്ചാരത്തിനെത്തിയതായിരുന്നു.
ഇവിടെവെച്ച് പ്രതി ഇവരുമായി അനാവശ്യമായി തർക്കമുണ്ടാക്കുകയും തുടർന്ന് പ്ലാസ്റ്റിക് കസേര ഉപയോഗിച്ച് ക്രൂരമായി മർദ്ദിക്കുകയുമായിരുന്നെന്ന് പൊലീസ് പറയുന്നു. ആക്രമണത്തിൽ സ്വദേശികളായ രണ്ടുപേർക്ക് പരുക്കേറ്റു. വിനോദസഞ്ചാരികളുടെ പരാതിയെ തുടർന്ന് ഉടനടി സ്ഥലത്തെത്തിയ വലിയതുറ പൊലീസ് പ്രതിയെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. അറസ്റ്റ് രേഖപ്പെടുത്തിയ പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam