ദേശീയ പാതയിൽ കാർ തടഞ്ഞ് പണം തട്ടിയ കേസ്: ഒരാൾ കൂടി പിടിയിൽ, ഇതുവരെ പിടിയിലായത് 15 പേര്‍

Published : Jun 22, 2022, 09:38 PM ISTUpdated : Jun 22, 2022, 09:39 PM IST
ദേശീയ പാതയിൽ കാർ തടഞ്ഞ് പണം തട്ടിയ കേസ്: ഒരാൾ കൂടി പിടിയിൽ, ഇതുവരെ പിടിയിലായത് 15 പേര്‍

Synopsis

ദേശീയ പാതയിൽ പുതുശ്ശേരി ഫ്ലൈ ഓവറിൽ ടിപ്പർ ഉപയോഗിച്ച് കാർ തടഞ്ഞ് നിർത്തി പണം തട്ടിയെന്നാണ് കേസ്.  

തൃശ്ശൂർ: ദേശീയ പാതയിൽ കാർ തടഞ്ഞ് പണം തട്ടിയ കേസിൽ ഒരാൾ പിടിയിൽ. തൃശ്ശൂർ ചാലക്കുടി ആളൂർ സ്വദേശി ബാബുവാണ് പാലക്കാട് കസബ പൊലീസിന്‍റെ പിടിയിലായത്. ഡിസംബർ 15 നാണ് കേസിന് ആസ്‍പദമായ സംഭവം നടന്നത്. ദേശീയ പാതയിൽ പുതുശ്ശേരി ഫ്ലൈ ഓവറിൽ ടിപ്പർ ഉപയോഗിച്ച് കാർ തടഞ്ഞ് നിർത്തി പണം തട്ടിയെന്നാണ് കേസ്. കേസിൽ ഇതുവരെ 15 പേരെ അറസ്റ്റുചെയ്തിട്ടുണ്ട്.

ധനുവച്ചപുരത്ത് എസ് ഐയെ മര്‍ദ്ദിച്ച സംഭവം: രണ്ട് എസ്എഫ്ഐ പ്രവര്‍ത്തകര്‍ അറസ്റ്റില്‍

തിരുവനന്തപുരം: ധനുവച്ചപുരം ഐഎച്ച്ആർഡി കോളേജിന് മുന്നിൽ വിദ്യാർത്ഥികൾ തമ്മിൽ ഉണ്ടായ സംഘട്ടനo തടയാനെത്തിയ പാറശ്ശാല എസ് ഐ  കെ ജിതിൻ വാസിനെ മർദ്ദിച്ച രണ്ട് എസ്എഫ്ഐ പ്രവർത്തകർ അറസ്റ്റിൽ. ഐഎച്ച്ആർഡി കോളേജിലെ മൂന്നാം വർഷ വിദ്യാർത്ഥികളായ പാപ്പനംകോട്  സ്വദേശി ഗൗതം ഹർഷ് (23), നെയ്യാറ്റിൻകര ആറാലുമൂട് സ്വദേശി ആകാശ് എന്നിവരെയാണ് പാറശ്ശാല പൊലിസ് പിടികൂടിയത്. ഗൗതം ഹർഷിന്‍റെ നേതൃത്വത്തിലാണ് കഴിഞ്ഞ ദിവസം ആക്രമണം നടത്തിയതെന്ന് പൊലീസ് പറഞ്ഞു. പ്രതികളെ റിമാൻഡ് ചെയ്തു. ധനുവച്ചപുരം വിടിഎം എൻഎസ്എസ് കോളേജിൽ നടന്ന യോഗാ ദിന പരിപാടികളിൽ പങ്കെടുത്ത് മടങ്ങിയ വിദ്യാർത്ഥികളെയാണ് ഐഎച്ച്ആർഡി കോളേജിലെ വിദ്യാർത്ഥികൾ  ക്യാംപസിന് അകത്ത് നിന്ന് കല്ലെറിഞ്ഞത്. തുടർന്ന്  വിടിഎം എൻഎസ് എസ്  കോളേജ് വിദ്യാർത്ഥികൾ തിരിച്ച് എറിഞ്ഞതോടെ സംഘർഷമായി. സംഭവമറിഞ്ഞ് സ്ഥലത്ത് എത്തിയ എസ് ഐ യ്ക്ക് നേരെയും ആക്രമണമുണ്ടായി.

PREV
click me!

Recommended Stories

കാസര്‍കോട് മുതൽ തൃശൂര്‍ വരെ വ്യാഴാഴ്ച സമ്പൂർണ അവധി, 7 ജില്ലകളിൽ ഇന്ന് അവധി, തദ്ദേശപ്പോര് ആദ്യഘട്ടം പോളിങ് ബൂത്തിലേക്ക്, എല്ലാം അറിയാം
ചലച്ചിത്ര പ്രവർത്തകയുടെ പരാതിയിൽ കേസ്: 'ആരോടും അപമര്യാദയായി പെരുമാറിയിട്ടില്ല, പരാതിക്കാരി തെറ്റിദ്ധരിച്ചതാകാം'; പി ‌ടി കുഞ്ഞുമുഹമ്മദ്K