മദ്യപിച്ച് റോഡിൽ കിടന്ന മധ്യവയസ്കനെ ചൂടുവെള്ളം ഒഴിച്ച് പൊള്ളിച്ച കേസ്: പ്രതി അറസ്റ്റിൽ

Published : Mar 12, 2026, 12:13 PM IST
Kerala Police

Synopsis

വടക്കാഞ്ചേരി തെക്കുംകര കിഴക്കൂട്ടുവളപ്പിൽ രാജനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. മദ്യപിച്ച ബോധമില്ലാതെ തന്റെ വീടിന് മുന്നിൽ കിടന്നതുകൊണ്ടാണ് ചൂടുവെള്ളം ഒഴിച്ചതെന്നാണ് ഇയാളുടെ മൊഴി.

തൃശ്ശൂർ: മദ്യപിച്ച് ബോധമില്ലാതെ റോഡരികിൽ കിടന്ന മധ്യവയസ്കനെ ചൂടുവെള്ളം ഒഴിച്ച് പൊള്ളിച്ച കേസിൽ പ്രതി അറസ്റ്റിൽ. വടക്കാഞ്ചേരി തെക്കുംകര കിഴക്കൂട്ടുവളപ്പിൽ രാജനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. മദ്യപിച്ച ബോധമില്ലാതെ തന്റെ വീടിന് മുന്നിൽ കിടന്നതുകൊണ്ടാണ് ചൂടുവെള്ളം ഒഴിച്ചതെന്നാണ് ഇയാളുടെ മൊഴി.

കഴിഞ്ഞ തിരുവോണ ദിവസമാണ് സംഭവം നടന്നത്. ഗുരുതരമായി പൊള്ളലേറ്റ പാണൻ വീട്ടിൽ ശശി ഒന്നരമാസത്തിലധികമാണ് ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞത്. ഇരുകാലുകളിലും ഗുരുതരമായ പൊള്ളലാണ് ഉണ്ടായിരുന്നത്. ഏഴ് വർഷം വരെ തടവ് ശിക്ഷ ലഭിക്കാവുന്ന കുറ്റമാണ് രാജനെതിരെ പൊലീസ് ചുമത്തിയിരിക്കുന്നത്. മറ്റൊരു മദ്യപാന സദസ്സിനിടെ രാജൻ തന്നെ ഈ സംഭവം വെളിപ്പെടുത്തിയതോടെയാണ് കേസിൽ നിർണായകമായ വഴിത്തിരിവുണ്ടായത്. രാജന്റെ വെളിപ്പെടുത്തൽ കേട്ട സാക്ഷി പിന്നീട് കോടതിയിൽ മൊഴി നൽകിയതോടെയാണ് കേസിന് തുമ്പുണ്ടായത്.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

നെയ്യാര്‍ ഡാമിൽ കുളിക്കാനെത്തി; ഭര്‍ത്താവ് സോപ്പെടുക്കാൻ വീട്ടിലേക്ക് പോയി; ഭാര്യയെ മുങ്ങിമരിച്ച നിലയിൽ കണ്ടെത്തി
ജി സുധാകരൻ ഇനി 'വിമതൻ', അമ്പലപ്പുഴയിൽ സ്വതന്ത്രനായി മത്സരിക്കുമെന്ന് പ്രഖ്യാപനം; സിപിഎമ്മിന് തിരിച്ചടി