നെയ്യാര്‍ ഡാമിൽ കുളിക്കാനെത്തി; ഭര്‍ത്താവ് സോപ്പെടുക്കാൻ വീട്ടിലേക്ക് പോയി; ഭാര്യയെ മുങ്ങിമരിച്ച നിലയിൽ കണ്ടെത്തി

Published : Mar 12, 2026, 12:08 PM IST
Neyyar Dam death

Synopsis

ഭര്‍ത്താവിനൊപ്പം നെയ്യാര്‍ ഡാമില്‍ കുളിക്കാനെത്തിയ 24-കാരിയായ സിമിയെ മരിച്ച നിലയില്‍ കണ്ടെത്തി. സോപ്പ് എടുക്കാന്‍ ഭര്‍ത്താവ് പോയി തിരിച്ചെത്തിയപ്പോള്‍ സിമിയെ കാണാതാവുകയായിരുന്നു. സംഭവത്തില്‍ അസ്വാഭാവിക മരണത്തിന് കേസെടുത്ത പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

തിരുവനന്തപുരം: നെയ്യാര്‍ ഡാമില്‍ ഭര്‍ത്താവിനൊപ്പം കുളിക്കാന്‍ എത്തിയ യുവതിയെ മുങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. പന്ത കാഞ്ചിമൂട് നിതിന്‍ ഭവനില്‍ നിതിന്റെ ഭാര്യ സിമി (24) ആണ് മരണപ്പെട്ടത്. ഇന്നലെ ഉച്ചയ്‌ക്ക് 12 മണിയോടെയായിരുന്നു സംഭവം. നെയ്യാർ ഡാമിനടുത്തുള്ള വീട്ടില്‍ നിന്നും നിതിനൊപ്പം നെയ്യാര്‍ ജലസംഭരണിയില്‍ കുളിക്കാന്‍ എത്തിയതായിരുന്നു സിമി. ഇതിനിടെ സോപ്പ് എടുക്കാന്‍ മറന്നുപോയതിനാൽ നിതിൻ തിരികെ വീട്ടിലേക്ക് പോയി. തിരിച്ചെത്തിയപ്പോൾ സിമിയെ കാണാൻ കഴിഞ്ഞില്ലെന്നാണ് നിതിൻ പൊലീസിനോട് പറഞ്ഞത്.

തുടർന്ന് നടത്തിയ തിരച്ചിലിൽ നെയ്യാർ ഡാമിന് സമീപത്ത് വീണ് കിടക്കുന്ന നിലയില്‍ സിമിയെ കണ്ടെത്തുകയായിരുന്നു. യുവതിയെ ഉടൻ കാട്ടാക്കടയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു. സിമിയുടെ അസ്വാഭാവിക മരണത്തിൽ നെയ്യാർ ഡാം പൊലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. സംഭവവുമായി ബന്ധപ്പെട്ട് അന്വേഷണം തുടങ്ങിയെന്ന് പൊലീസ് അറിയിച്ചു. പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ യുവതിയുടെ മരണകാരണം സംബന്ധിച്ച് വ്യക്തത ലഭിക്കുമെന്നാണ് പൊലീസിൻ്റെ പ്രതീക്ഷ. ഇതിന് ശേഷം തുടർ നടപടികൾ സ്വീകരിക്കാനാണ് പൊലീസ് തീരുമാനിച്ചിരിക്കുന്നത്.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

KG
About the Author

Kiran Gangadharan

2019 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റർ. ബികോം ബിരുദവും ജേണലിസം ആൻ്റ് മാസ് കമ്യൂണിക്കേഷനിൽ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. കേരളം, ദേശീയം, അന്താരാഷ്ട്ര വാര്‍ത്തകള്‍, ബിസിനസ്, ആരോഗ്യം, എന്റർടെയ്ൻമെൻ്റ് തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. 12 വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്‌റ്റോറികള്‍, ഫീച്ചറുകള്‍, എക്‌സ്‌പ്ലൈന‍ർ വീഡിയോകൾ, വീഡിയോ അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. പ്രിന്റ്, വിഷ്വല്‍, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഇ മെയില്‍: kiran.gangadharan@asianetnews.inRead More...
Read more Articles on
click me!

Recommended Stories

ജി സുധാകരൻ ഇനി 'വിമതൻ', അമ്പലപ്പുഴയിൽ സ്വന്ത്രനായി മത്സരിക്കുമെന്ന് പ്രഖ്യാപനം; സിപിഎമ്മിന് തിരിച്ചടി
'ആര് സഹായിച്ചാലും ഇല്ലെങ്കിലും നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കും'; നിലപാട് ആവർത്തിച്ച് വീണ്ടും സിസി മുകുന്ദൻ; സിപിഐ ക്യാംപിൽ ആശങ്ക