കോഴിക്കോട് രണ്ട് കിലോ കഞ്ചാവുമായി ഒരാൾ അറസ്റ്റിൽ

Published : Mar 04, 2019, 07:53 PM IST
കോഴിക്കോട് രണ്ട് കിലോ കഞ്ചാവുമായി ഒരാൾ അറസ്റ്റിൽ

Synopsis

താമരശ്ശേരി കെ എസ് ആര്‍ ടി സി ഡിപ്പോക്ക് സമീപം സംശയാസ്പദ സാഹചര്യത്തില്‍ കണ്ടെത്തിയ ബജീഷിനെ ചോദ്യം ചെയ്തപ്പോഴാണ് കഞ്ചാവ് കണ്ടെത്തിയത്.

കോഴിക്കോട്: രണ്ട് കിലോഗ്രാം കഞ്ചാവുമായി വയനാട് സ്വദേശിയെ താമരശ്ശേരിയില്‍ വച്ച് എക്സൈസ് പിടികൂടി. സുല്‍ത്താന്‍ബത്തേരി  പൂതാടി സ്വദേശി പട്ടാറവീട്ടില്‍ മണി (39) എന്ന ബജീഷിനെയാണ് താമരശ്ശേരി എക്‌സൈസ് റെയ്ഞ്ച് ഇന്‍സ്‌പെക്ടര്‍ പി.പി. വേണുവിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്. 

താമരശ്ശേരി കെ എസ് ആര്‍ ടി സി ഡിപ്പോക്ക് സമീപം സംശയാസ്പദ സാഹചര്യത്തില്‍ കണ്ടെത്തിയ ബജീഷിനെ കൂടുതല്‍ ചോദ്യം ചെയ്‌യുകയും പരിശോധിക്കുകയും ചെയ്തപ്പോഴാണ് ബാഗിൽ കഞ്ചാവ് കണ്ടെത്തിയത്. ബൈരക്കുപ്പയിലെ മൊത്ത  വിതരണക്കാരില്‍ നിന്നും പതിവായി കഞ്ചാവ് വാങ്ങി താമരശ്ശേരി, കോഴിക്കോട് മേഖലകളില്‍ വിതരണം ചെയ്യുന്നയാളാണ് പിടിയിലായതെന്ന് എക്‌സൈസ് അറിയിച്ചു. താമരശേരി കോടതിയിൽ ഹാജരാക്കിയ മണിയെ റിമാന്റ് ചെയ്തു.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

പെട്ടെന്നുള്ള പ്രകോപനമല്ല, പ്രേമനൈര്യാശ്യത്തിൽ ആസൂത്രിതമായ കൊല; ചിത്രപ്രിയ കേസിൽ കുറ്റപത്രം സമര്‍പ്പിച്ച് പൊലീസ്
എൽപിജി പ്രതിസന്ധിയിൽ 3 സുപ്രധാന തീരുമാനമെടുത്ത് സംസ്ഥാന സർക്കാർ; മുൻഗണന ക്രമം, മോണിറ്ററിംഗ് കമ്മറ്റി, സിലണ്ടർ പരിധി കൂട്ടാൻ കേന്ദ്രത്തോട് ആവശ്യപ്പെടും