വാറ്റുന്നത് സ്വന്തം ആവശ്യത്തിനും വിൽപ്പനയ്ക്കും, ചെത്തുതൊഴിലാളി ചാരായവും തെങ്ങിൻ കള്ളുമായി പിടിയിൽ

Published : Jun 30, 2025, 05:46 PM IST
Udayabhanu

Synopsis

കായൽ ഭാഗങ്ങളിലെ തെങ്ങുകളിൽ ചെത്തികിട്ടുന്ന കള്ള് ചാരായം വാറ്റാൻ പാകപ്പെടുത്തി ആവശ്യാനുസരണം സ്വന്തം ആവശ്യത്തിനും വിൽപ്പനയ്ക്കുമായി വീട്ടിൽ സൂക്ഷിച്ചിരിക്കുകയായിരുന്നു.

കുട്ടനാട്: വിൽപ്പനയ്ക്കായി സൂക്ഷിച്ച അഞ്ചു ലിറ്റർ ചാരായവും 147 ലിറ്റർ തെങ്ങിൻ കള്ളുമായി ചെത്തുതൊഴിലാളിയെ കുട്ടനാട് എക്സൈസ് സംഘം അറസ്‌റ്റ് ചെയ്തു. കാവാലം പഞ്ചായത്ത് 13-ാം വാർഡിൽ താമസിക്കുന്ന ഉദയകുമാറി (54)നെയാണ് അസിസ്റ്റന്‍റ് എക്സൈസ് ഇൻസ്പെക്‌ടർ എസ് സുഭാഷിന്‍റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്.

പ്രതി ഉദയകുമാർ കുട്ടനാട് റേഞ്ചിലെ ഗ്രൂപ്പ് ഒൻപതിലെ ടി എസ് നമ്പർ 73 കണ്ണാടി നോർത്ത് കള്ള് ഷാപ്പിലെ ചെത്തുതൊഴിലാളിയാണ്. കായൽ ഭാഗങ്ങളിലെ തെങ്ങുകളിൽ ചെത്തികിട്ടുന്ന കള്ള് ചാരായം വാറ്റാൻ പാകപ്പെടുത്തി ആവശ്യാനുസരണം ചാരായം ഉണ്ടാക്കി സ്വന്തം ആവശ്യത്തിനും വിൽപ്പനയ്ക്കുമായി വീട്ടിൽ സൂക്ഷിച്ചിരിക്കുകയായിരുന്നു.

PREV
Read more Articles on
click me!

Recommended Stories

'വിശക്കുന്നു, ഭക്ഷണം വേണം'; ജയിലിലെ നിരാഹാരം അവസാനിപ്പിച്ച് രാഹുൽ ഈശ്വർ, കോടതിയിൽ വിമർശനം
ഓഫീസിൽ വൈകി വരാം, നേരത്തെ പോകാം, പ്രത്യേക സമയം അനുവദിക്കാം; കേന്ദ്രസർക്കാർ ജീവനക്കാർക്ക് തദ്ദേശ തിരഞ്ഞെടുപ്പിൽ വോട്ട് ചെയ്യാൻ സൗകര്യം