പല നിറത്തിലുള്ള അടപ്പുകളുള്ള ചെറിയ കുപ്പികൾ 179 എണ്ണം, എല്ലാത്തിലും രണ്ട് ഗ്രാം വീതം ഹാഷിഷ് ഓയിൽ; ഓപ്പറേഷൻ തൂഫാനിൽ ഒരു അറസ്റ്റ് കൂടി

Published : Jun 04, 2026, 09:09 PM IST
Operation Thoofan

Synopsis

കൊച്ചിയിൽ ജില്ലാ പൊലീസ് മേധാവിയുടെ നേതൃത്വത്തിൽ നടത്തിയ 'ഓപ്പറേഷൻ തൂഫാൻ' പരിശോധനയിൽ വൻ ലഹരിമരുന്ന് ശേഖരം പിടികൂടി. നാല് ഗ്രാം എംഡിഎംഎയും 850 ഗ്രാമോളം ഹാഷിഷ് ഓയിലുമായി ഞാറയ്ക്കൽ സ്വദേശിയായ 28-കാരനെ പൊലീസ് അറസ്റ്റ് ചെയ്തു. ആന്ധ്രാപ്രദേശിൽ നിന്ന് നേരിട്ട് വാങ്ങിയ മയക്കുമരുന്ന് കൊച്ചിയിലും തീരദേശ മേഖലകളിലും വിൽക്കാനായിരുന്നു പദ്ധതി

കൊച്ചി: ജില്ലാ പൊലീസ് മേധാവിയുടെ നേതൃത്വത്തിൽ നടത്തുന്ന 'ഓപ്പറേഷൻ തൂഫാൻ' മയക്കുമരുന്ന് വിരുദ്ധ പരിശോധനയുടെ ഭാഗമായി കൊച്ചിയിൽ വൻ ലഹരിമരുന്ന് വേട്ട. നാല് ഗ്രാം എംഡിഎംഎയും 850 ഗ്രാമോളം ഹാഷിഷ് ഓയിലുമായി യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. ഞാറയ്ക്കൽ ഓച്ചന്തുരുത്ത് മേത്താശ്ശേരി വീട്ടിൽ ജിഷ്ണു പ്രിയൻ (28) ആണ് പിടിയിലായത്. എറണാകുളം റൂറൽ ജില്ലാ ഡാൻസാഫ് ടീമും ഞാറയ്ക്കൽ പൊലീസും ചേർന്നാണ് ഇയാളെ പിടികൂടിയത്. എറണാകുളം റൂറൽ ജില്ലാ പൊലീസ് മേധാവി കെ.എസ്. സുദർശന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പ്രതിയുടെ താമസസ്ഥലത്ത് പരിശോധന നടത്തിയത്. മുറിയിലെ അലമാരയ്ക്കുള്ളിൽ തുണികൾക്കിടയിൽ ഒളിപ്പിച്ച നിലയിലായിരുന്നു മയക്കുമരുന്ന് കണ്ടെടുത്തത്.

നാല് ഗ്രാം എംഡിഎംഎ, അര കിലോ ഹാഷിഷ് ഓയിൽ നിറച്ച ഒരു വലിയ കുപ്പി, 2 ഗ്രാം വീതമുള്ള 179 ചെറിയ ഡപ്പികളിലാക്കിയ ഹാഷിഷ് ഓയിലുമാണ് പിടിച്ചത്. ആന്ധ്രാപ്രദേശിൽ നേരിട്ട് പോയി വാങ്ങിയതാണ് ഈ മയക്കുമരുന്നുകളെന്ന് പ്രതി പൊലീസിനോട് സമ്മതിച്ചു. കൊച്ചി സിറ്റി കേന്ദ്രീകരിച്ചും തീരദേശ മേഖലകളിലുമായിരുന്നു ഇയാൾ പ്രധാനമായും ലഹരി വിൽപ്പന നടത്തിയിരുന്നത്. ഇയാളിൽ നിന്ന് സ്ഥിരമായി മയക്കുമരുന്ന് വാങ്ങുന്നവരെക്കുറിച്ചുള്ള വിവരങ്ങൾ ലഭിച്ചിട്ടുണ്ടെന്നും അവർ പൊലീസിന്റെ നിരീക്ഷണത്തിലാണെന്നും അധികൃതർ അറിയിച്ചു.

ഡാൻസാഫ് ടീമിനെ കൂടാതെ നർക്കോട്ടിക് സെൽ ഡിവൈഎസ്പി ജെ. ഉമേഷ് കുമാർ, മുനമ്പം ഡിവൈഎസ്പി എസ്. ജയകൃഷ്ണൻ, ഞാറക്കൽ ഇൻസ്പെക്ടർ കെ. സതീഷ്, സബ് ഇൻസ്പെക്ടർമാരായ എ.എസ്. അരുൺ, സച്ചിൻ എസ്. കാർമൽ, അസിസ്റ്റന്റ് സബ് ഇൻസ്പെക്ടർ സ്വപ്ന, സീനിയർ സിപിഒ എം.കെ. അനൂപ് എന്നിവരാണ് പ്രതിയെ പിടികൂടിയ അന്വേഷണ സംഘത്തിലുണ്ടായിരുന്നത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

KG
About the Author

Kiran Gangadharan

2019 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റർ. ബികോം ബിരുദവും ജേണലിസം ആൻ്റ് മാസ് കമ്യൂണിക്കേഷനിൽ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. കേരളം, ദേശീയം, അന്താരാഷ്ട്ര വാര്‍ത്തകള്‍, ബിസിനസ്, ആരോഗ്യം, എന്റർടെയ്ൻമെൻ്റ് തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. 12 വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്‌റ്റോറികള്‍, ഫീച്ചറുകള്‍, എക്‌സ്‌പ്ലൈന‍ർ വീഡിയോകൾ, വീഡിയോ അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. പ്രിന്റ്, വിഷ്വല്‍, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഇ മെയില്‍: kiran.gangadharan@asianetnews.inRead More...
Read more Articles on
click me!

Recommended Stories

സിറിഞ്ച് ഉപയോഗിച്ച് മയക്ക് മരുന്ന് കുത്തിവെച്ചു, വീഡിയോ പകർത്തി സമൂഹമാധ്യമങ്ങൾ വഴി പ്രചരണം, പെരുമ്പാവൂരിൽ ഇതര സംസ്ഥാന തൊഴിലാളികൾ പിടിയിൽ
ജയിലില്‍ തടവുകാരൻ മരിച്ച സംഭവത്തിൽ നിർണായകവിവരങ്ങൾ പുറത്ത്; മരണകാരണം മർദ്ദനമേറ്റല്ല, ആന്തരികാവയങ്ങൾ പത്തോളജി പരിശോധനക്കയച്ചു