വിദ്യാർത്ഥികളെ പല തരത്തിലുള്ള ദേഹോപദ്രവം ഏൽപിക്കുകയും ചെയ്തെന്നാണ് പരാതി. കേസെടുത്തെങ്കിലും അന്വേഷണത്തിൽ മെല്ലെപ്പോക്കെന്നും വിദ്യാർത്ഥികളുടെ ആരോപണമുണ്ട്.
കൊച്ചി: സ്കൂൾ വിദ്യാർത്ഥികളെ സ്വകാര്യ ബസ് ജീവനക്കാർ മർദിച്ച് ഇറക്കിവിട്ടതായി പരാതി. തേവരയിലെ ഏഞ്ചൽ മേരി ബസിലെ ജീവനക്കാരാണ് പെൺകുട്ടി ഉൾപ്പെടെ നാല് വിദ്യാർത്ഥികളുടെ മുഖത്തടിക്കുകയും കയ്യിൽ കടിച്ചുപരിക്കേൽപിക്കുകയും ചെയ്തത്. ബസിൽ ഒതുങ്ങി നിൽക്കാൻ ആവശ്യപ്പെട്ട് വിദ്യാർത്ഥികളെ തള്ളിയിട്ടതിനെ ചോദ്യം ചെയ്തതിനെ തുടർന്നാണ് അതിക്രമം. ടൗൺ സൗത്ത് പൊലീസ് കേസെടുത്തിട്ടുണ്ടെങ്കിലും നടപടികൾ ഇഴഞ്ഞുനീങ്ങുകയാണെന്ന് അവർ പറയുന്നു. വിദ്യാർത്ഥികളെ പല തരത്തിലുള്ള ദേഹോപദ്രവം ഏൽപിക്കുകയും ചെയ്തെന്നാണ് പരാതി. കേസെടുത്തെങ്കിലും അന്വേഷണത്തിൽ മെല്ലെപ്പോക്കെന്നും വിദ്യാർത്ഥികളുടെ ആരോപണമുണ്ട്.

