ഉച്ചത്തിൽ പാട്ടുവെച്ചതിന് ഉറ്റസുഹൃത്തായ അയൽവാസിയെ വീട്ടിൽ കയറി വെട്ടി; സംഭവം ഒരുമിച്ചിരുന്ന് മദ്യപിച്ച ശേഷം

Published : Jul 28, 2024, 12:08 AM IST
ഉച്ചത്തിൽ പാട്ടുവെച്ചതിന് ഉറ്റസുഹൃത്തായ അയൽവാസിയെ വീട്ടിൽ കയറി വെട്ടി; സംഭവം ഒരുമിച്ചിരുന്ന് മദ്യപിച്ച ശേഷം

Synopsis

രാത്രി ഒരുമിച്ചിരുന്ന് മദ്യപിച്ചിരുന്നവർ അത് കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങി. എന്നിട്ടാണ് വീട്ടിൽ പോയി പാട്ടുവെച്ചത്. ഇതായിരുന്നു സുഹൃത്തിന് പ്രകോപനമായത്.

പത്തനംതിട്ട: പത്തനംതിട്ട ഇളമണ്ണൂരിൽ ഉച്ചത്തിൽ പാട്ട് വെച്ചതിന് അയൽവാസിയെ വീട്ടിൽ കയറി വെട്ടി. കണ്ണൻ എന്ന യുവാവിനെ ഉറ്റസുഹൃത്തായ സന്ദീപാണ് തലയ്ക്കും ചെവിക്കും വെട്ടിയത്. വധശ്രമത്തിന് കേസെടുത്ത അടൂർ പൊലീസ് ഇയാളെ അറസ്റ്റു ചെയ്തു.

ഇന്നലെ രാത്രി ഒമ്പതരയോടെയാണ് സംഭവം. കണ്ണനും സന്ദീപും അയൽക്കാരും ഉറ്റ ചങ്ങാതിമാരുമാണ്. ഇരുവരും ഒന്നിച്ചിരുന്ന് മദ്യപിച്ചു. പിന്നീട് വീടുകളിലേക്ക് മടങ്ങി. കണ്ണൻ വീട്ടിലെത്തിയതും ഉച്ചത്തിൽ പാട്ടുവെച്ചു. സന്ദീപിന് ഇത് ഇഷ്ടപ്പെട്ടില്ല. പാട്ടിനെ ചൊല്ലി വാക്കുതർക്കവും കൈയാങ്കളിയുമായി. ഇതിനിടെ, കൈയിൽ കരുതിയ വെട്ടുകത്തികൊണ്ട് സന്ദീപ് കണ്ണന്‍റെ തലയിലും ചെവിക്കും വെട്ടി. വിവരം അറി‌ഞ്ഞ് സ്ഥലത്തെത്തിയ നാട്ടുകാർ വിളിച്ചുപറഞ്ഞത് അനുസരിച്ച് പൊലീസ് എത്തിയാണ് പരിക്കേറ്റ കണ്ണനെ അടൂർ താലൂക്ക് ആശുപത്രിയിലേക്ക് കൊണ്ടുപോയത്. ഇയാളുടെ പരിക്ക് ഗുരുതരമല്ല.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം

PREV
Read more Articles on
click me!

Recommended Stories

കാസര്‍കോട് മുതൽ തൃശൂര്‍ വരെ വ്യാഴാഴ്ച സമ്പൂർണ അവധി, 7 ജില്ലകളിൽ ഇന്ന് അവധി, തദ്ദേശപ്പോര് ആദ്യഘട്ടം പോളിങ് ബൂത്തിലേക്ക്, എല്ലാം അറിയാം
ചലച്ചിത്ര പ്രവർത്തകയുടെ പരാതിയിൽ കേസ്: 'ആരോടും അപമര്യാദയായി പെരുമാറിയിട്ടില്ല, പരാതിക്കാരി തെറ്റിദ്ധരിച്ചതാകാം'; പി ‌ടി കുഞ്ഞുമുഹമ്മദ്K