തൃശ്ശൂരിൽ യുവാവ് ഭാര്യയേയും മാതാപിതാക്കളേയും വെട്ടിപരിക്കേൽപ്പിച്ചു

Published : Aug 20, 2022, 09:05 PM ISTUpdated : Aug 20, 2022, 09:08 PM IST
തൃശ്ശൂരിൽ യുവാവ് ഭാര്യയേയും മാതാപിതാക്കളേയും വെട്ടിപരിക്കേൽപ്പിച്ചു

Synopsis

നുറൂദ്ദീൻ്റെ തലയിലും അഷിതയുടെ ദേഹത്ത് മുഴുവനും വെട്ടേറ്റ മുറിവുകളുണ്ട്. ഗുരുതരമായി പരിക്കേറ്റ മൂന്ന് പേരേയും തൃശ്ശൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

തൃശ്ശൂ‍ര്‍: ഭാര്യയേയും അവരുടെ മാതാപിതാക്കളേയും യുവാവ് വെട്ടിപരിക്കേൽപ്പിച്ചു. തൃശ്ശൂര്‍ തളിക്കുളം അരവശ്ശേരി വീട്ടിൽ നൂറുദ്ദീൻ (55), ഭാര്യ നസീമ (50), ദമ്പതികളുടെ മകൾ അഷിത (25) എന്നിവരാണ് ആക്രമിക്കപ്പെട്ടത്. നുറൂദ്ദീൻ്റെ തലയിലും അഷിതയുടെ ദേഹത്ത് മുഴുവനും വെട്ടേറ്റ മുറിവുകളുണ്ട്. ഗുരുതരമായി പരിക്കേറ്റ മൂന്ന് പേരേയും തൃശ്ശൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നിലവിൽ മൂന്ന് പേരും അപകടനില തരണം ചെയ്തിട്ടുണ്ട്. ഇവരെ ആക്രമിച്ച അഷിതയുടെ ഭര്‍ത്താവ് ഒളിവിൽ പോയെന്നാണ് പൊലീസ് പറയുന്നത്. ഇയാൾക്കായി തെരച്ചിൽ ആരംഭിച്ചു. 

പതിനാറുകാരിയെ പീഡിപ്പിച്ച കേസ്; 55കാരന് 7 വർഷം കഠിന തടവും പിഴയും

 

തിരുവനന്തപുരംതിരുവനന്തപുരത്ത് പതിനാറുകാരിയെ പീഡിപ്പിച്ച കേസിൽ 55കാരനായ പ്രതിക്ക് ഏഴ് വർഷം കഠിന തടവും 40,000 രൂപ പിഴയും ശിക്ഷ. തൂത്തുക്കുടി സ്വദേശിയായ ചിന്നദുരൈയെ അതിവേഗ സ്പെഷ്യൽ കോടതിയാണ് ശിക്ഷിച്ചത്.

2020 ഏപ്രിൽ 24നാണ് കേസിനാസ്പദമായ സംഭവം. തുണിക്കടയിൽ ജീവനക്കാരനായിരുന്നു തൂത്തുക്കുടി സ്വദേശിയായ ചിന്നദുരൈ. ഇയാൾ ഒന്നാം പുത്തൻ തെരുവിൽ വാടകയ്ക്ക് താമസിക്കുകയായിരുന്നു. സഹോദരനും കൂട്ടുകാരുമായി പ്ലസ് വൺ വിദ്യാർത്ഥിനിയായ പെൺകുട്ടി ഒളിച്ച് കളിക്കുന്നതിനിടെ ഇയാൾ പെൺകുട്ടിയോട് തന്‍റെ വീട്ടിൽ ഒളിച്ചിരിക്കാൻ പറഞ്ഞു. പെൺകുട്ടിയും സഹോദരനും കൂടി വീട്ടിനുള്ളിൽ കയറി. സഹോദരൻ ഒളിക്കാൻ പോയ തക്കം നോക്കി പ്രതി കുട്ടിയെ കടന്ന് പിടിക്കുകയായിരുന്നു. കുട്ടി കൂട്ടുകാരോട് വിവരം പറഞ്ഞതോടെ വീട്ടുകാർ ഫോർട്ട് പൊലീസിൽ പരാതി നൽകി. പിന്നാലെ ഫോർട്ട് പൊലീസ് ഇയാളെ പിടികൂടി. 

തിരുവനന്തപുരം അതിവേഗ സ്പെഷ്യൽ കോടതിയാണ് പ്രതിക്ക് ഏഴ് വർഷം കഠിന തടവും 40,000 രൂപ പിഴയ്ക്കും വിധിച്ചത്. പിഴ അടച്ചില്ലെങ്കിൽ ഒരു വർഷവും മൂന്ന് മാസവും അധികം ജയിലിൽ കഴിയണം. പിഴ തുകയിൽ മുപ്പതിനായിരം രൂപ പെൺകുട്ടിക്ക് നൽകണം.

 

താമസ സ്ഥലത്തുവെച്ച് ഹൃദയാഘാതം; പ്രവാസി മലയാളി മരിച്ചു

PREV
click me!

Recommended Stories

ഉള്‍വനത്തിലൂടെ കിലോമീറ്ററുകള്‍ താണ്ടി എക്സൈസ്, സ്ഥലത്തെത്തിയപ്പോള്‍ കണ്ടത് ക‍ഞ്ചാവ് തോട്ടം, ഇന്ന് മാത്രം നശിപ്പിച്ചത് 763 കഞ്ചാവ് ചെടികള്‍
കൊല്ലത്ത് അരുംകൊല; മുത്തശ്ശിയെ കൊച്ചുമകൻ കഴുത്തറുത്ത് കൊലപ്പെടുത്തി, യുവാവ് പൊലീസ് കസ്റ്റഡിയിൽ