തിരുവനന്തപുരത്ത് യുവാവിന് വെട്ടേറ്റു, വ്യക്തിവൈരാഗ്യം കാരണമെന്ന് പ്രാഥമിക നിഗമനം

Published : Oct 02, 2025, 10:50 PM IST
Police Vehicle

Synopsis

തിരുവനന്തപുരം നരുവമൂട് പാലമൂട് ഒരാൾക്ക് വെട്ടേറ്റു. മാരായമുട്ടം സ്വദേശിയായ ശ്രീജിത്തിനാണ് വെട്ടേറ്റത്.

തിരുവനന്തപുരം: തിരുവനന്തപുരം നരുവമൂട് പാലമൂട് ഒരാൾക്ക് വെട്ടേറ്റു. മാരായമുട്ടം സ്വദേശിയായ ശ്രീജിത്തിനാണ് വെട്ടേറ്റത്. മാരയമുട്ടം സ്വദേശിയായ സുനിൽ ആണ് ശ്രീജിത്തിനെ പിന്തുടർന്ന് എത്തി ആക്രമിച്ചത്. സുജിത്തിന്റെ മുഖത്തും കൈയ്ക്കും ശരീരത്തിന്‍റെ പല ഭാഗങ്ങളിലും വെട്ടിയിട്ടുണ്ട്.

വ്യക്തിവൈരാഗ്യം ആണ് സംഭവത്തിന് പിന്നിലെന്നാണ് പ്രാഥമിക വിവരം. രാത്രി 9:20 ഓടെയാണ് നരുവാമൂടിനും മുക്കം പാലമൂടിനുമിടെ സംഭവം ഉണ്ടായത്. ഗുരുതര പരിക്കേറ്റ ശ്രീജിത്തിനെ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു.

 

PREV
Read more Articles on
click me!

Recommended Stories

സെപ്റ്റിക് ടാങ്കിൽ വീണ് മൂന്ന് വയസ്സുകാരന് ദാരുണാന്ത്യം; സംഭവം കണ്ണൂരിൽ
യുവാക്കൾ എത്തിയത് മരണാനന്തര ചടങ്ങിന്, അടിച്ച് പൂസായി തമ്മിൽത്തല്ലി, മൂന്ന് പേർ കിണറ്റിൽ വീണു, രക്ഷിക്കാൻ ഫയർഫോഴ്സെത്തി