
കോഴിക്കോട്: കോഴിക്കോട് ജില്ലയിലെ കോടഞ്ചേരിയിൽ ഭാര്യയേയും ഭാര്യ മാതാവിനേയും യുവാവ് വെട്ടിപ്പരിക്കേൽപ്പിച്ചു. കോടഞ്ചേരി പാറമലയിലാണ് സംഭവം. ഭാര്യ ബിന്ദു, ഭാര്യ മാതാവ് ഉണ്ണിമാത എന്നിവരെയാണ് ഷിബു എന്നയാൾ വെട്ടിപ്പരിക്കേൽപിച്ചത്. അക്രമകാരണം കുടുംബ വഴക്കെന്ന് പൊലീസ് പറഞ്ഞു. അക്രമം നടത്തിയ ശേഷം ഒളിവില്‍ പോയ ഷിബുവിനായി പൊലീസ് തിരച്ചിൽ തുടങ്ങിയിട്ടുണ്ട്. ബിന്ദുവിന് തലക്കും കൈക്കുമാണ് അതിക്രമത്തിൽ പരിക്കേറ്റിരിക്കുന്നത്. പരിക്ക് ഗുരുതരമാണ്. ഇവരെ രണ്ട്പേരെയും മെഡിക്കൽ കോളേജ് ആസ്പത്രിയിലേക്ക് മാറ്റി.
രണ്ട് വര്‍ഷമായി കുടുംബവഴക്കിനെ തുടര്‍ന്ന് ഷിബു ഭാര്യയുമായി വേർപിരിഞ്ഞു കഴിയുകയാണ്. ഇന്ന് രാവിലെആറ് മണിയോടെയാണ് സംഭവം നടന്നത്. വീടിന് സമീപം ഒളിച്ചിരുന്നതിന് ശേഷമാണ് ഷിബു അക്രമിച്ചത്. രാവിലെ പുറത്തിറങ്ങിയ ബിന്ദുവിനെ ഷിബു കൊടുവാള്‍ കൊണ്ട് വെട്ടിപ്പരിക്കേല്‍പിക്കുകയായിരുന്നു. അവരുടെ കരച്ചില്‍ കേട്ട് പുറത്തിറങ്ങി വന്ന്, രക്ഷിക്കാന്‍ ശ്രമിച്ച അമ്മയെയും ഇയാള്‍ ആക്രമിച്ചു. ബിന്ദുവിനും ഷിബുവിനും മൂന്ന് മക്കളുണ്ട്. ഇവരില്‍ രണ്ട് പേര്‍ വീട്ടിലുണ്ടായിരുന്നു. കരച്ചില്‍ കേട്ട് ഇവര്‍ പുറത്തിറങ്ങി വന്നപ്പോഴേക്കും ഷിബു ഓടി രക്ഷപ്പെട്ടിരുന്നു. ബിന്ദുവിന് തോളിലും തലക്കും കഴുത്തിനുമാണ് പരിക്കേറ്റിരിക്കുന്നത്. പരിക്ക് ഗുരുതരമാണ്,
രക്ഷിക്കാനെത്തിയ അമ്മ ഉണ്ണിമാതയുടെ വിരല്‍ അക്രമണത്തില്‍ അറ്റുപോയിട്ടുണ്ട്. ഇവരെ താമരശ്ശേരി ആശുപത്രിയിലാണ് ആദ്യം പ്രവേശിപ്പിച്ചത്. പിന്നീട് പരിക്ക് ഗുരുതരമായതിനാല്‍ കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. അവരെ വെട്ടിയതിന് ശേഷം ഷിബു ഓടി രക്ഷപ്പെടുകയായിരുന്നു. ഒളിവിലുള്ള ഇയാള്‍ക്കായി പൊലീസ് തെരച്ചില്‍ ആരംഭിച്ചിട്ടുണ്ട്. കുടുംബവഴക്കിനെ തുടര്‍ന്നുള്ള പകയാണ് ഇയാളെ ഇത്തരമൊരു ക്രൂരകൃത്യത്തിന് പ്രേരിപ്പിച്ചതെന്നാണ് ലഭിക്കുന്ന വിവരം.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam