ജപ്തി നടപടിക്കിടെ ഗൃഹനാഥന്‍റെ ആത്മഹത്യാ ശ്രമം; ദേഹത്ത് മണ്ണെണ്ണയൊഴിച്ച് തീ കൊളുത്തി

Published : Dec 23, 2020, 03:25 AM IST
ജപ്തി നടപടിക്കിടെ ഗൃഹനാഥന്‍റെ ആത്മഹത്യാ ശ്രമം; ദേഹത്ത് മണ്ണെണ്ണയൊഴിച്ച് തീ കൊളുത്തി

Synopsis

കോടതിയിൽ നിന്നും ഉദ്യോ​ഗസ്ഥരും പൊലീസും എത്തിയപ്പോഴാണ് ആത്മഹ​ത്യ ശ്രമം നടന്നത്. ഗുരുതരമായി പരിക്കേറ്റ രാജനെ ആശുപത്രിയിലേക്ക് മാറ്റി. 

തിരുവനന്തപുരം: നെയ്യാറ്റിൻകരയിൽ ജപ്തി നടപടിക്കിടെ ​ഗൃഹനാഥൻ ദേഹത്ത് മണ്ണെണ്ണയൊഴിച്ച തീ കൊളുത്തി ആത്മഹത്യ ചെയ്യാൻ ശ്രമിച്ചു. നെയ്യാറ്റിൻകര പോങ്ങിൽ സ്വദേശി രാജനാണ് ദേഹത്ത് തീ കൊളുത്തിയത്. കോടതിയിൽ നിന്നും ഉദ്യോ​ഗസ്ഥരും പൊലീസും എത്തിയപ്പോഴാണ് ആത്മഹ​ത്യ ശ്രമം നടന്നത്. ഗുരുതരമായി പരിക്കേറ്റ ഇയാളെ ആശുപത്രിയിലേക്ക് മാറ്റി. 

തീ കൊളുത്തുന്നത് തടുക്കാൻ ശ്രമിച്ച രാജൻ്റെ ഭാര്യ അമ്പിളിക്കും, ഗ്രേഡ് എസ് ഐ അനിൽ കുമാറിനും പൊള്ളലേറ്റിട്ടുണ്ട്. തർക്കഭൂമിയിൽ ഷെഡ‍് കെട്ടി താമസിക്കുകയായിരുന്നു ദമ്പതികൾ. 

PREV
click me!

Recommended Stories

'നിയമപോരാട്ടത്തിലെ രണ്ട് നിഴലുകൾ': വിധി കേൾക്കാനില്ലാത്ത ആ രണ്ടുപേര്‍, നടി ആക്രമിക്കപ്പെട്ട കേസ് വഴിത്തിരിവിലെത്തിച്ച പിടി തോമസും ബാലചന്ദ്രകുമാറും
കോഴിക്കോട്ടെ ബേക്കറിയിൽ നിന്ന് വാങ്ങിയ കുപ്പിവെള്ളം കുടിച്ച യുവാവ് ചികിത്സ തേടി; വെള്ളത്തിൽ ചത്ത പല്ലിയെ കണ്ടെത്തിയെന്ന് പരാതി