തിരുവനന്തപുരം മെഡി.കോളജ് ആശുപത്രിയിൽ യുവാവിന് ചുറ്റികയും മരക്കഷ്ണവും കൊണ്ട് ക്രൂര മര്‍ദ്ദനം

Published : May 24, 2024, 10:00 PM IST
തിരുവനന്തപുരം മെഡി.കോളജ് ആശുപത്രിയിൽ യുവാവിന് ചുറ്റികയും മരക്കഷ്ണവും കൊണ്ട് ക്രൂര മര്‍ദ്ദനം

Synopsis

അതിക്രൂരമായി ചുറ്റികയും മരക്കഷ്ണവുമെല്ലാം കൊണ്ട് എഴുന്നേല്‍ക്കാൻ പോലും അനുവദിക്കാതെ അടിക്കുന്നത് വീഡിയോയില്‍ വ്യക്തമാണ്

തിരുവനന്തപുരം: മെഡിക്കല്‍ കോളേജിന് അകത്തുവച്ച് യുവാവിന് ക്രൂരമര്‍ദ്ദനം. വിളപ്പില്‍ശാല സ്വദേശി അനന്തുവിനാണ് മര്‍ദ്ദനമേറ്റത്. വെള്ളിയാഴ്ച ഉച്ചയോടെയാണ് സംഭവം നടന്നത്. 

സംഭവത്തിന്‍റെ വീഡിയോ പുറത്തുവന്നിട്ടുണ്ട്. ഇതില്‍ ഒരു സംഘമാണ് അനന്തുവിനെ മര്‍ദ്ദിക്കുന്നത്. അതിക്രൂരമായി ചുറ്റികയും മരക്കഷ്ണവുമെല്ലാം കൊണ്ട് എഴുന്നേല്‍ക്കാൻ പോലും അനുവദിക്കാതെ അടിക്കുന്നത് വീഡിയോയില്‍ വ്യക്തമാണ്. 

എന്നാല്‍ എന്താണ് ഇങ്ങനെയൊരു സംഘര്‍ഷവും അക്രമവും ഉണ്ടാകാൻ കാരണമെന്നത് വ്യക്തമായിട്ടില്ല. മര്‍ദ്ദനമേറ്റ അനന്തുവും മര്‍ദ്ദിച്ച സംഘവും തമ്മില്‍ ബന്ധമുണ്ടോ, എന്താണ് ഈയൊരു കൃത്യത്തിലേക്ക് സംഘത്തിനെ എത്തിച്ചത് എന്നെല്ലാമുള്ള കാര്യങ്ങള്‍ പൊലീസ് അന്വേഷിച്ച് വരികയാണ്. മെഡിക്കൽ കോളജ് പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. 

Also Read:- കളിക്കുന്നതിനിടെ ഫ്ളാറ്റ് കോമ്പൗണ്ടിലെ വിളക്കുതൂണില്‍ നിന്ന് ഷോക്കേറ്റ് എട്ട് വയസുകാരൻ മരിച്ചു

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബില്‍ കാണാം:-

youtubevideo

PREV
click me!

Recommended Stories

കേരളത്തിനും സന്തോഷ വാർത്ത, സംസ്ഥാനത്തേക്ക് സർവീസ് നടത്തുന്ന വിവിധ ട്രെയിനുകളിൽ കോച്ചുകൾ താൽക്കാലികമായി വർധിപ്പിച്ചു, ജനശതാബ്ദിക്കും നേട്ടം
ഐടി വ്യവസായിക്കെതിരായ ലൈംഗിക പീഡന പരാതി മധ്യസ്ഥതയിലൂടെ തീർക്കാനില്ല,സുപ്രീം കോടതിയുടെ ചോദ്യം ഞെട്ടിക്കുന്നതെന്ന് അതിജീവിത,നിയമപോരാട്ടം തുടരും