കാറിന് തീപിടിച്ച് കുമളിയിൽ മരിച്ചയാളെ തിരിച്ചറിഞ്ഞു; ആത്മഹത്യയെന്ന് പൊലീസിന് സംശയം, കാർ വിശദമായി പരിശോധിക്കും

Published : Jul 23, 2024, 09:07 AM IST
കാറിന് തീപിടിച്ച് കുമളിയിൽ മരിച്ചയാളെ തിരിച്ചറിഞ്ഞു; ആത്മഹത്യയെന്ന് പൊലീസിന് സംശയം, കാർ വിശദമായി പരിശോധിക്കും

Synopsis

ബൈക്കിലും ബസിലുമായെത്തിയ രണ്ട് പേര്‍ കാറിൽ നിന്ന് റോയിയെ പുറത്തെടുക്കാൻ ശ്രമിച്ചെങ്കിലും സാധിച്ചിരുന്നില്ല

ഇടുക്കി: കുമളിയിൽ ഇന്നലെ കാർ കത്തി മരിച്ചയാളെ തിരിച്ചറി‌ഞ്ഞു. കുമളി സ്വദേശി റോയി സെബാസ്റ്റ്യൻ ആണ് മരിച്ചത്. കുടുംബ പ്രശ്നങ്ങളെ തുടര്‍ന്ന് റോയ് ആത്മഹത്യ ചെയ്തതാണോയെന്ന് പൊലീസ് സംശയിക്കുന്നുണ്ട്. ഇക്കാര്യം മനസിലാക്കാൻ കാറിനകത്ത് ഇന്ന് വിശദമായ പരിശോധന നടത്തും. കാര്‍ സംഭവം നടന്ന സ്ഥലത്ത് റോഡ‍രികിലാണ് ഉള്ളത്. പൂര്‍ണമായും കത്തി നശിച്ച നിലയിലാണ് കാര്‍. 

ഇന്നലെ രാത്രി എട്ട് മണിയോടെയാണ് കൊട്ടാരക്കര - ദിണ്ടിഗൽ ദേശീയപാതയിൽ സംഭവം നടന്നത്. കാറിൽ നിന്ന് പുക ഉയരുന്നത് കണ്ട് പിന്നിലുണ്ടായിരുന്ന ബൈക്ക് യാത്രികൻ വാഹനം നിര്‍ത്തി കാറിനടുത്തെത്തി ഡ്രൈവിങ് സീറ്റിലുണ്ടായിരുന്നയാളെ പുറത്തിറക്കാൻ ശ്രമിച്ചു. ഇതുവഴി വന്ന കെഎസ്ആര്‍ടിസി ബസിൽ നിന്ന് യാത്രക്കാരൻ ചാടിയിറങ്ങി കാറിൻ്റെ ഗ്ലാസ് പൊട്ടിക്കാനും ശ്രമിച്ചു. ഇരുവ‍ര്‍ക്കും റോയിയെ രക്ഷിക്കാൻ കഴിഞ്ഞില്ല. നാട്ടുകാരും പൊലീസും ചേര്‍ന്ന് വെള്ളമൊഴിച്ച് തീ അണക്കാൻ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. ഫയര്‍ ഫോഴ്സെത്തിയാണ് തീ നിയന്ത്രണ വിധേയമാക്കിയത്. എന്നാൽ പൂര്‍ണമായും കാര്‍ അഗ്നിക്കിരയായിരുന്നു. 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

മെഡിക്കൽ കോളേജ് ബാറിനു മുന്നിൽ സംഘർഷം; യുവാവിന് കുത്തേറ്റു, പ്രതിയെ കസ്റ്റഡിയിലെടുത്ത് പൊലീസ്
നെടുമങ്ങാട് പത്താംകല്ലിൽ എൽഡിഎഫ്- യുഡിഎഫ് സംഘർഷം; വനിതകൾ ഉൾപ്പെടെ കോൺഗ്രസ് പ്രവർത്തകർക്ക് പരിക്ക്