തൊഴുത്തിന് തീ പിടിച്ച് പശുക്കിടാവിനും, ഉടമസ്ഥനും പൊള്ളലേറ്റു

Published : Apr 22, 2021, 10:16 PM ISTUpdated : Apr 22, 2021, 10:33 PM IST
തൊഴുത്തിന് തീ പിടിച്ച് പശുക്കിടാവിനും, ഉടമസ്ഥനും പൊള്ളലേറ്റു

Synopsis

തൊഴുത്തിന് തീപീടിച്ചറിഞ്ഞ് പശുക്കളെ രക്ഷിക്കാൻ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടയിലാണ് ഗൃഹനാഥന് പൊള്ളലേറ്റത്.

ചാരുംമൂട്: ആലപ്പുഴയില്‍ തൊഴുത്തിന് തീ പിടിച്ച് പശുക്കിടാവിനും, ഉടമസ്ഥനും പൊള്ളലേറ്റു. നൂറനാട് പാറ്റൂർ പുലിമേൽ വാഴയിൽ കിഴക്കതിൽ സോമരാജൻ നായർ, ഇദ്ദേഹത്തിന്‍റെ ഉടമസ്ഥതയിലുള്ള പശുക്കിടാവിനുമാണ് പൊള്ളലേറ്റത്.ദേഹമാസകലം പൊള്ളലേറ്റ സോമരാജൻ നായരെ  ആശുപത്രിയിൽ പ്രവേശിപ്പിച്ചു.  

ബുധനാഴ്ച രാത്രി 11.30 നോടെയായിരുന്നു സംഭവം. പ്രകാശം കണ്ട്  പുറത്തെത്തിയപ്പോഴാണ് തൊഴുത്തിന് തീപിടിച്ച വിവരം വീട്ടുകാർ അറിയുന്നത്. പശുവും കിടാവുമാണ് തൊഴുത്തിലുണ്ടായിരുന്നത്. പശുക്കളെ രക്ഷിക്കാൻ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടയിലാണ് സോമരാജന് പൊള്ളലേൽക്കുന്നത്. പശുക്കിടാവിനും ഗുരുതരമായി പൊള്ളലേറ്റു. 

തീ പടര്‍ന്ന് ഓട് മേഞ്ഞിരുന്ന തൊഴുത്ത് പൂര്‍ണമായും കത്തിനശിച്ചു. സമീപവാസികളുടെ സഹായത്തോടെ തീയണക്കാനുള്ള ശ്രമം നടത്തിയെങ്കിലും വിജയിച്ചില്ല. തുടർന്ന് കായംകുളത്തു നിന്നും എത്തിയ അഗ്നിശമന സേനയാണ് തീയണച്ചത്. സംഭവം അറിഞ്ഞത്തിയ വെറ്ററിനറി ഡോക്ടർ പശുക്കിടാവിന് ചികിത്സ നൽകി. തീപിടുത്തത്തിന്‍റെ കാരണം വ്യക്തമല്ല

 'മഹ്‌സൂസ് നറുക്കെടുപ്പില്‍ ഒരു മില്യന്‍ ദിര്‍ഹം സ്വന്തമാക്കി ലെബനീസ് സ്വദേശി'.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

പിണറായിയിൽ പൊട്ടിയത് സ്ഫോടക വസ്തു തന്നെ, പൊലീസിന്റെയും സിപിഎമ്മിന്റേയും വാദം പൊളിച്ച് ദൃശ്യങ്ങൾ
ശബരിമല സ്വർണക്കൊള്ളക്കേസ്: പങ്കജ് ഭണ്ഡാരിയേയും ഗോവർധനേയും 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു