മാവേലിക്കരയിലെ ബിഎസ്എൻഎൽ മൊബൈൽ ടവറിൽ കയറി യുവാവ് തൂങ്ങി മരിച്ചു

Published : Jun 24, 2021, 05:20 PM IST
മാവേലിക്കരയിലെ ബിഎസ്എൻഎൽ മൊബൈൽ ടവറിൽ കയറി യുവാവ് തൂങ്ങി മരിച്ചു

Synopsis

ഇന്ന് മൂന്ന് മണിയോടെയാണ് ഇയാൾ മാവേലിക്കര ബിഎസ്എൻഎൽ ഓഫീസിന് മുകളിലെ ടവറിലേക്ക് വലിഞ്ഞു കേറി ബഹളം വയ്ക്കാൻ തുടങ്ങിയത്.   

ആലപ്പുഴ: ബിഎസ്എൻഎൽ ടവറിൽ കയറി ആത്മഹത്യാ ഭീഷണി മുഴക്കിയ യുവാവ് തൂങ്ങി മരിച്ചു. മാവേലിക്കര സ്വദേശി ശ്യാം കുമാർ (35) ആണ് നാട്ടുകാരും  പൊലീസും ഫയർഫോഴ്സും നോക്കി നിൽക്കേ ബിഎസ്എൽൽ മൊബൈൽ ടവറിൽ കയറി തൂങ്ങി മരിച്ചത്. ഇന്ന് മൂന്ന് മണിയോടെയാണ് ഇയാൾ മാവേലിക്കര ബിഎസ്എൻഎൽ ഓഫീസിന് മുകളിലെ ടവറിലേക്ക് വലിഞ്ഞു കേറി ബഹളം വയ്ക്കാൻ തുടങ്ങിയത്. 

ഇതോടെ നാട്ടുകാരും പൊലീസുകാരും ഫയർഫോഴ്സ് ഉദ്യോഗസ്ഥരും കെട്ടിട്ടത്തിലേക്ക് എത്തി. ഉദ്യോഗസ്ഥരും ഇയാളുടെ ബന്ധുക്കളും ആളെ അനുനയിപ്പിച്ച് താഴെ ഇറക്കാൻ ശ്രമിച്ചെങ്കിലും അപ്രതീക്ഷിതമായി ഇയാൾ ടവറിൻ്റെ ഏറ്റവും മുകളിലെത്തി കയറുണ്ടാക്കി താഴേക്ക് ചാടുകയായിരുന്നു. കുടുംബപ്രശ്നങ്ങളെ തുടർന്നായിരുന്നു ആത്മഹത്യയെന്നാണ് പൊലീസ് പറയുന്നത്. 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

പിണറായിയിൽ പൊട്ടിയത് സ്ഫോടക വസ്തു തന്നെ, പൊലീസിന്റെയും സിപിഎമ്മിന്റേയും വാദം പൊളിച്ച് ദൃശ്യങ്ങൾ
ശബരിമല സ്വർണക്കൊള്ളക്കേസ്: പങ്കജ് ഭണ്ഡാരിയേയും ഗോവർധനേയും 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു