
കൊച്ചി: കേരള ഹൈക്കോടതിയുടെ മുകളിൽ നിന്ന് താഴേക്ക് ചാടി ഒരാൾ ആത്മഹത്യ ചെയ്തു. ഹൈക്കോടതിയുടെ ആറാം നിലയിൽ നിന്ന് നടുമുറ്റത്തേക്കാണ് ഇയാൾ ചാടിയത്. ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും അപ്പോഴേക്കും മരിച്ചിരുന്നു. ഉടുമ്പൻചോല സ്വദേശി രാജേഷ് പൈയാണ് മരിച്ചതെന്നാണ് വിവരം.
ഇദ്ദേഹത്തിന്റെ ഡയറിക്കുറിപ്പ് കോടതി പരിസരത്ത് നിന്നും ലഭിച്ചിട്ടുണ്ട്. ഇന്നലെയും ഇദ്ദേഹം ഹൈക്കടോതിയിൽ എത്തിയിരുന്നു. ഇദ്ദേഹത്തിന്റെ സഹോദരൻ ഹൈക്കോടതിയിൽ അഭിഭാഷകനാണ്. തന്നെ കാണാനാണ് വന്നതെന്നും കടുത്ത മാനസിക അസ്വസ്ഥതയിലായിരുന്നു ഇദ്ദേഹമെന്നും അഭിഭാഷകൻ പറഞ്ഞു. ആശ്വസിപ്പിച്ച ശേഷം വീട്ടിലേക്ക് മടങ്ങാൻ പറഞ്ഞുവെന്നും പിന്നീട് കാണാമെന്ന് വാക്ക് നൽകിയതായും അഭിഭാഷകൻ പറഞ്ഞു.
ഇന്ന് വീണ്ടും കോടതിയിലെത്തിയ അദ്ദേഹം ആറാം നിലയിലെ കോടതി വരാന്തയിൽ നിന്നും താഴേക്ക് എടുത്ത് ചാടുകയായിരുന്നു. സംഭവസ്ഥലത്ത് വച്ച് തന്നെ മരണം സംഭവിച്ചുവെന്നാണ് വിവരം. എന്നാൽ എന്താണ് ആത്മഹത്യ ചെയ്യാനുള്ള യഥാര്‍ത്ഥ കാരണമെന്ന് വ്യക്തമല്ല. ഇതേക്കുറിച്ച് അന്വേഷണം നടക്കും.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam