
ആലപ്പുഴ: ആലപ്പുഴ നെടുമുടി മണിമലമുട്ട് പാലത്തിനു സമീപം ചൂണ്ടയിടുന്നതിനിടെ പമ്പയാറ്റിൽ കാണാതായവരുടെ മൃതദേഹങ്ങൾ കിട്ടി. വഴിച്ചേരി സ്വദേശി വിമൽ രാജ് (40) , ഇയാളുടെ സഹോദരൻ്റെ മകൻ ബെനഡിക്റ്റ് (14), എന്നിവരാണ് മരിച്ചത്. രാവിലെ പതിനൊന്നരയോടെയായിരുന്നു അപകടം. നെടുമുടിയിലെ ബന്ധുവീട്ടിലെത്തിയതായിരുന്നു ഇരുവരും.സ്ക്യൂബ ടീം നടത്തിയ തിരച്ചിലിനെ തുടർന്ന് രണ്ടരയോടെയാണ് മൃതദേഹങ്ങൾ കിട്ടിയത്. ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം മൃതദേഹങ്ങൾ മോർച്ചറിയിലേക്ക് മാറ്റി.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam