കനത്ത മഴയില്‍ മതില്‍ ഇടിഞ്ഞ് വീണ് വീട്ടുടമയ്ക്ക് ദാരുണാന്ത്യം

Published : Jul 29, 2020, 10:36 PM IST
കനത്ത മഴയില്‍ മതില്‍ ഇടിഞ്ഞ് വീണ് വീട്ടുടമയ്ക്ക് ദാരുണാന്ത്യം

Synopsis

വിവരമറിഞ്ഞെത്തിയ ഫയർഫോഴ്‌സും നാട്ടുകാരും ചേർന്ന് ഹംസയെ പുറത്തെടുത്ത് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

കണ്ണൂര്‍: കണ്ണൂർ വലിയന്നൂരിൽ ശക്തമായ മഴയിൽ വീടിന്‍റെ മതിൽ ഇടിഞ്ഞ് ദേഹത്ത് വീണ് വീട്ടുടമ മരിച്ചു. മഠത്തിൽ ഹംസയാണ് വീടിന്‍റെ മതിലിടിഞ്ഞ് ദേഹത്ത് വീണ് മരിച്ചത്. 62 വയസായിരുന്നു.

വിവരമറിഞ്ഞെത്തിയ ഫയർഫോഴ്‌സും നാട്ടുകാരും ചേർന്ന് ഹംസയെ പുറത്തെടുത്ത് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഇദ്ദേഹത്തിൻറെ മകൻ അപകടത്തില്‍‌ പരിക്കേറ്റ് ചികിത്സയിലാണ്. വൈകീട്ട് ആറ് മണിയോടെയാണ് മതിലിടിഞ്ഞ് വീണത്.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

കേരളത്തിൽ വനിതാ മുഖ്യമന്ത്രിയെന്ന രാഹുലിന്‍റെ സ്വപ്നം ഇന്നല്ലെങ്കിൽ നാളെ യാഥാർത്ഥ്യമാകുമെന്ന് ബിന്ദുകൃഷ്ണ,ഇന്ദിരയെ മാതൃകയാക്കിയ പാർട്ടിയെന്ന് ഉമ തോമസ്
ഉമ്മൻചാണ്ടിയുടെ ചികിത്സയ്ക്കായി സർക്കാർ മെഡിക്കൽ ബോർഡ് രൂപീകരിച്ചത് കുടുംബത്തോട് ആലോചിക്കാതെ; വിവാദങ്ങൾക്കെതിരെ പ്രതികരിച്ച് മറിയാമ്മ ഉമ്മൻ