ക്ഷേത്ര മേൽക്കൂര വൃത്തിയാക്കുന്നതിനിടെ ഷോക്കേറ്റ് യുവാവിന് ദാരുണാന്ത്യം; സംഭവം കുന്നംകുളത്ത്, കെഎസ്ഇബിയുടെ അനാസ്ഥയാണ് അപകടത്തിന് കാരണമെന്ന് ആരോപണം

Published : Jun 05, 2026, 03:14 PM IST
shock death

Synopsis

ക്ഷേത്രത്തിന്റെ മേൽക്കൂര വൃത്തിയാക്കുന്നതിനായി മുകളിൽ കയറിയ യുവാവ് ഷോക്കേറ്റ് മരിച്ചു. പോർക്കളെങ്ങാട് സ്വദേശി ആലിക്കൽ വീട്ടിൽ നിഷാദ് ആണ് ഷോക്കേറ്റ് മരിച്ചത്.

തൃശ്ശൂർ: കുന്നംകുളം പോർക്കളെങ്ങാട് ക്ഷേത്രത്തിന്റെ മേൽക്കൂര വൃത്തിയാക്കുന്നതിനായി മുകളിൽ കയറിയ യുവാവ് ഷോക്കേറ്റ് മരിച്ചു. ഇന്ന് രാവിലെ ഒൻപത് മണിയോടെയാണ് അപകടം സംഭവിച്ചത്. പോർക്കളെങ്ങാട് സ്വദേശി ആലിക്കൽ വീട്ടിൽ നിഷാദ് ആണ് ഷോക്കേറ്റ് മരിച്ചത്. ഷീറ്റ് വൃത്തിയാക്കുന്നതിനിടെ അപ്രതീക്ഷിതമായി നിഷാദിന് വൈദ്യുതാഘാതം ഏൽക്കുകയായിരുന്നു.

നാട്ടുകാർ വൈദ്യുതി ബന്ധം വിച്ഛേദിക്കുകയും നിഷാദിനെ കുന്നംകുളം മലങ്കര ആശുപത്രിയിൽ എത്തിക്കുകയും ചെയ്തു. എന്നാൽ, ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം കുന്നംകുളം മലങ്കര ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. ക്ഷേത്രത്തോട് ചേർന്നുള്ള പൊന്നാരശ്ശേരി വീട്ടിൽ മോഹനന്റെ വീട്ടിലേക്ക് പോകുന്ന സർവീസ് വയർ ക്ഷേത്രത്തിലെ ഷീറ്റിൽ തട്ടി നിന്നിരുന്നു. ഇതിൽ നിന്നാണ് നിഷാദിന് ഷോക്കേറ്റതെന്ന് നാട്ടുകാർ പറയുന്നു. അശാസ്ത്രീയമായ രീതിയിലാണ് ഈ സർവീസ് വയർ കടന്നുപോകുന്നതെന്നും കെഎസ്ഇബിയുടെ ഗുരുതരമായ അനാസ്ഥയാണ് അപകടത്തിന് കാരണമായതെന്നും ആണ് നാട്ടുകാരുടെ ആരോപണം.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

സിഎംആർഎൽ കള്ളപ്പണ കേസ്; ഇഡി സംഘത്തിന്‍റെ അവലോകനയോഗം നടക്കും, വിജിലൻസ് നടപടിയിലെ സ്റ്റേ തിരിച്ചടിയല്ലെന്ന് വിലയിരുത്തൽ
പന്നിയങ്കര ടോൾ പ്ലാസയിൽ ബസ്സുകൾ തടഞ്ഞ സംഭവം; ഫാസ്റ്റാഗ് പെയ്മെന്‍റുകൾ കൃത്യമായി അടയ്ക്കാറുണ്ടെന്ന് കെഎസ്ആർടിസി, 'വീഴചയില്ല'