കോഴിക്കോട് കൊവിഡ് നിരീക്ഷണത്തിലായിരുന്ന 52 കാരന്‍ മരിച്ചു

Published : Jun 23, 2020, 03:13 PM ISTUpdated : Jun 23, 2020, 03:18 PM IST
കോഴിക്കോട് കൊവിഡ് നിരീക്ഷണത്തിലായിരുന്ന 52 കാരന്‍ മരിച്ചു

Synopsis

ക്വാറന്റീൻ സെന്ററിൽ രക്തം ഛർദ്ദിച്ച് മരിച്ച നിലയിലാണ് ഇയാളുടെ മൃതദേഹം കണ്ടെത്തിയത്. കൊവിഡ് രോഗലക്ഷണങ്ങൾ ഉണ്ടായിരുന്നില്ല. 

കോഴിക്കോട്: കോഴിക്കോട് കൊവിഡ് നിരീക്ഷണത്തിലായിരുന്ന 52 കാരന്‍ മരിച്ചു. കുന്ദമംഗലം സ്വദേശി കമ്പീര്‍ ആണ് മരിച്ചത്. അഞ്ച് ദിവസം മുൻപ് ദുബായിൽ നിന്ന് ഇയാള്‍ കണ്ണൂർ വിമാനത്താവളത്തില്‍ എത്തിയത്. ക്വാറന്റീൻ സെന്ററിൽ രക്തം ഛർദ്ദിച്ച് മരിച്ച നിലയിലാണ് ഇയാളുടെ മൃതദേഹം കണ്ടെത്തിയത്. കൊവിഡ് രോഗലക്ഷണങ്ങൾ ഉണ്ടായിരുന്നില്ലെങ്കിലും സ്രവം പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ഐഐഎം ക്വാറന്റീൻ സെന്ററിൽ കഴിയുകയായിരുന്നു കമ്പീര്‍.

അതേസമയം, സംസ്ഥാനത്ത് ഇന്ന് ഒരാൾ കൂടി കൊവിഡ് ബാധിച്ച് മരിച്ചു. കൊല്ലം മയ്യനാട് സ്വദേശി വസന്തകുമാർ ആണ് മരിച്ചത്. 68 വയസായിരുന്നു ഇയാൾക്ക്. എട്ടാം തീയ്യതി ദില്ലിയിൽ നിന്നും പുറപ്പെട്ട് പത്തിന് കേരളത്തിലെത്തിയതായിരുന്നു വസന്തകുമാർ. 15-ാം തീയതിയാണ് പനിയെ തുടർന്ന് കൊവിഡ് പരിശോധന നടത്തിയത്. സംസ്ഥാനത്തെ 22-ാമത്തെ കൊവിഡ് മരണമാണ് ഇത്.  

Also Read: സംസ്ഥാനത്ത് വീണ്ടും കൊവിഡ് മരണം; മരിച്ചത് ദില്ലിയിൽ നിന്നെത്തിയ കൊല്ലം സ്വദേശി

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

കാലടി സർവ്വകലാശാലയിൽ സമരം ശക്തമാക്കാൻ എസ്എഫ്ഐ; സമരത്തോട് മുഖം തിരിച്ച് സിൻഡിക്കേറ്റും ഉന്നതവിദ്യാഭ്യാസ മന്ത്രിയും
Malayalam News Live Updates: പിയൂഷ് ഗോയലിന് ഇരട്ട പദവി? കേന്ദ്രമന്ത്രിസഭയിൽ അഴിച്ചുപണിക്ക് സാധ്യത; നിർമ്മല, ഗഡ്കരി, അശ്വിനി വൈഷ്ണവ് എന്നിവരുടെ വകുപ്പുകൾ മാറിയേക്കും