മോഷണക്കുറ്റം ആരോപിച്ച് അയൽവാസിയുടെ മര്‍ദനം; കുഴഞ്ഞുവീണ 49കാരൻ മരിച്ചു, രണ്ടു പേര്‍ കസ്റ്റഡിയിൽ

Published : Oct 09, 2025, 12:30 PM IST
kayamkulam death

Synopsis

കായംകുളത്ത് അയൽവാസിയുടെ മർദനമേറ്റയാള്‍  മരിച്ചു.കാരക്കോണം സ്വദേശി സജി (49) ആണ് മരിച്ചത്. മോഷണക്കുറ്റം ആരോപിച്ച് സജിയെ അയൽവാസിയും വീട്ടുകാരും ചേര്‍ന്ന് മര്‍ദിച്ചെന്നാണ് പരാതി

ആലപ്പുഴ: കായംകുളത്ത് അയൽവാസിയുടെ മർദനമേറ്റയാള്‍  മരിച്ചു. കാരക്കോണം സ്വദേശി സജി (49) ആണ് മരിച്ചത്. മോഷണക്കുറ്റം ആരോപിച്ച് സജിയെ അയൽവാസിയും വീട്ടുകാരും ചേര്‍ന്ന് മര്‍ദിച്ചെന്നാണ് പരാതി. അയൽവാസിയുടെ കുഞ്ഞിന്‍റെ കൈ ചെയ്ൻ കാണാതായിരുന്നു. തുടർന്ന് ഇതുമായി ബന്ധപ്പെട്ട് സജിയെ ചോദ്യം ചെയ്ത കുട്ടിയുടെ വീട്ടുകാര്‍ മര്‍ദിക്കുകയായിരുന്നുവെന്നാണ് ആരോപണം. മർദനമേറ്റ് കുഴഞ്ഞു വീണ സജിയെ ഉടൻ തന്നെ നാട്ടുകാർ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു. സംഭവത്തിൽ കേസെടുത്ത പൊലീസ് രണ്ടുപേരെ കസ്റ്റഡിയിലെടുത്തു.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

JN
About the Author

Jinu Narayanan

2023 മുതൽ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിൽ പ്രവര്‍ത്തിക്കുന്നു. നിലവിൽ സീനിയര്‍ സബ് എഡിറ്റര്‍. ഇംഗ്ലീഷിൽ ബിരുദവും ജേണലിസം ആന്‍റ് മാസ് കമ്യൂണക്കേഷനിൽ ബിരുദാനന്തര ബിരുദവും നേടി. പ്രാദേശിക, കേരള, ദേശീയ, അന്താരാഷ്ട്ര വാര്‍ത്തകള്‍, എന്റർടെയ്ൻമെൻ്റ്, സയൻസ്, സ്പോര്‍ട്സ് തുടങ്ങിയ വിഷയങ്ങളിൽ എഴുതുന്നു. 11 വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയവിൽ നിരവധി ന്യൂസ് സ്റ്റോറികള്‍, ഹ്യൂമൻ ഇന്‍ററസ്റ്റ് സ്റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. ദേശീയ സര്‍വകലാശാല കായികമേള, ദേശീയ സ്കൂള്‍ കായികമേള,ഐഎസ്എൽ, നിരവധി അത്ലറ്റിക് മീറ്റുകള്‍ തുടങ്ങിയവ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. പ്രിന്‍റ്, ഡിജിറ്റൽ മീഡിയകളിൽ പ്രവര്‍ത്തന പരിചയം. ഇ മെയിൽ:jinu.narayanan@asianetnews.inRead More...
Read more Articles on
click me!

Recommended Stories

തര്‍ക്കത്തിനൊടുവിൽ റീഷെഡ്യൂള്‍ ചെയ്ത ഇലക്ട്രിക് ബസുകളുടെ സര്‍വീസ് ആരംഭിച്ചു; കുലശേഖരം-കിഴക്കേക്കോട്ട ബസ് സര്‍വീസ് ഫ്ലാഗ് ഓഫ് ചെയ്ത് വിവി രാജേഷ്
'വാടക നൽകിയിട്ട് മാസങ്ങളായി, താൻ നിരപരാധി'; സജീറിന്റെ ആത്മഹത്യയിൽ പ്രതികരിച്ച് ബാപ്പു, ആത്മഹത്യ വിവരം അറിയില്ലായിരുന്നുവെന്ന് ഭാര്യയുടെ മൊഴി