വോട്ട് ചെയ്ത് ഇറങ്ങിയപ്പോൾ ദേഹാസ്വാസ്ഥ്യം; പോളിങ് ഓഫീസറുടെ നേതൃത്വത്തിൽ വീൽചെയറിൽ ഇരുത്തുന്നതിനിടെ തൃശ്ശൂർ സ്വദേശി കുഴഞ്ഞുവീണ് മരിച്ചു

Published : Apr 09, 2026, 12:06 PM IST
bengaluru mother suicide child death accident mental health family tragedy

Synopsis

വാണിയംപാറയിൽ വോട്ട് ചെയ്ത് പുറത്തിറങ്ങിയ ആൾ കുഴഞ്ഞുവീണു മരിച്ചു. കൊമ്പഴ രാമൻചിറ സ്വദേശി വിനോദ് (ഉണ്ണി ചെക്കൻ) ആണ് മരിച്ചത്. 

തൃശ്ശൂർ: തൃശ്ശൂർ വാണിയംപാറയിൽ വോട്ട് ചെയ്ത് പുറത്തിറങ്ങിയ ആൾ കുഴഞ്ഞുവീണു മരിച്ചു. കൊമ്പഴ രാമൻചിറ സ്വദേശി വിനോദ് (ഉണ്ണി ചെക്കൻ) ആണ് മരിച്ചത്. 63 വയസ്സായിരുന്നു. വാണിയംപാറ ഇകെഎംയുപി സ്കൂളിലെ 37-ാം നമ്പർ ബൂത്തിൽ വോട്ട് ചെയ്ത് പുറത്തിറങ്ങിയ ആൾ ആണ് കുഴഞ്ഞുവീണ് മരിച്ചത്. വോട്ട് രേഖപ്പെടുത്തി പുറത്തിറങ്ങിയ വിനോദിന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടു. പോളിങ് ഓഫീസറുടെ നേതൃത്വത്തിൽ വീൽചെയറിൽ ഇരുത്തുന്ന സമയത്ത് കുഴഞ്ഞു വീഴുകയായിരുന്നു. ഉടൻതന്നെ ആംബുലൻസിൽ തൃശ്ശൂർ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

ഉത്തരക്കടലാസുകളുടെ പകർപ്പ് മാറി നൽകിയെന്ന പരാതി; പിഴവ് സമ്മതിച്ച് സിബിഎസ്ഇ, പരാതിക്കാർക്കെതിരെ സൈബർ ആക്രമണം
കൊടിയ വേദനകൾക്കൊടുവിൽ നീതി, ഹർഷിന ഇന്ന് സർക്കാർ ജോലിയിൽ പ്രവേശിക്കും; നിയമനം കോഴിക്കോട് മെഡിക്കൽ കോളേജിൽ ഓഫീസ് അറ്റൻഡറായി