കൊല്ലത്ത് കൊവിഡ് മുക്തനായ ആള്‍ മരിച്ചു

Published : May 04, 2020, 10:43 PM ISTUpdated : May 04, 2020, 10:57 PM IST
കൊല്ലത്ത് കൊവിഡ് മുക്തനായ ആള്‍ മരിച്ചു

Synopsis

ഇന്ന് രോഗമുക്തരായവരുടെ കൂട്ടത്തിൽ പദ്മനാഭനും ഉണ്ടായിരുന്നു. എന്നാല്‍ മറ്റ്‌ ചില ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടായിരുന്നതിനാൽ ഡിസ്ചാർജ് ചെയ്തിരുന്നില്ല

കൊല്ലം: കൊല്ലത്ത് ഇന്ന് കൊവിഡ് മുക്തനായ ആള്‍ ഹൃദയാഘാതത്തെത്തുടര്‍ന്ന് മരിച്ചു. പാരിപ്പള്ളി മെഡിക്കൽ കോളേജ്  ആശുപത്രിയിൽ ചികിത്സയിലായിരുന്ന കുളത്തൂപ്പുഴ സ്വദേശി പദ്മനാഭനാണ് മരിച്ചത്. ഇന്ന് രോഗമുക്തരായവരുടെ കൂട്ടത്തിൽ പദ്മനാഭനും ഉണ്ടായിരുന്നു. എന്നാല്‍ രക്തത്തിൽ ഇഎസ്ആർ കൗണ്ട് കൂടിയത് അടക്കമുള്ള  മറ്റ്‌ ചില ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടായിരുന്നതിനാൽ ഡിസ്ചാർജ് ചെയ്തിരുന്നില്ല. രാത്രിയോടെ കടുത്ത നെഞ്ചുവേദന അനുഭവപ്പെട്ട പദ്മനാഭനെ രക്ഷിക്കാൻ ശ്രമിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. ഹൃദയാഘാതമാണ് മരണ കാരണമെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.  കൊവിഡ് രോഗം ഭേദമായെങ്കിലും കൊവിഡ് മാനദണ്ഡങ്ങൾ അനുസരിച്ചായിരിക്കും സംസ്കാരം നടത്തുക. 

 

 

PREV
click me!

Recommended Stories

അടൂർ പ്രകാശിന് പിന്നാലെ പ്രതികരണവുമായി കോൺഗ്രസ് നേതാക്കൾ, അതിജീവിതയ്ക്ക് അപ്പീൽ പോകാമെന്ന് മുരളീധരൻ, കോൺഗ്രസ് വേട്ടക്കാരനൊപ്പമല്ലെന്ന് ചെന്നിത്തല
തദ്ദേശ തെരഞ്ഞെടുപ്പ്; ആദ്യമണിക്കൂറുകൾ പിന്നിടുമ്പോൾ മെച്ചപ്പെട്ട പോളിം​ഗ്, സംസ്ഥാനത്താകെ രേഖപ്പെടുത്തിയത് 14.33 ശതമാനം പോളിം​ഗ്