കൊല്ലത്ത് ആശുപത്രിയിൽ നിരീക്ഷണത്തിലിരുന്നയാൾ കടന്നു കളഞ്ഞു

By Web TeamFirst Published Apr 2, 2020, 1:41 PM IST
Highlights

കലഞ്ഞൂരിൽ വാടകയ്ക്ക് താമസിക്കുന്ന തമിഴ്നാട് തിരുനെൽവേലി സ്വദേശി തങ്കമാണ് കടന്നുകളഞ്ഞത്. പനിയും ചുമയും ഉള്ളതിനാൽ ഇന്നലെ മുതൽ പത്തനാപുരത്തെ സ്വകാര്യആശുപത്രിയിൽ ഇയാൾ  നിരീക്ഷണത്തിലായിരുന്നു

കൊല്ലം: കൊല്ലം പത്തനാപുരത്ത് നിരീക്ഷണത്തിലിരുന്നയാൾ ആശുപത്രിയിൽ നിന്നും കടന്നുകളഞ്ഞു. കലഞ്ഞൂരിൽ വാടകയ്ക്ക് താമസിക്കുന്ന തമിഴ്നാട് തിരുനെൽവേലി സ്വദേശി തങ്കമാണ് രക്ഷപെട്ടത്. പനിയും ചുമയും ഉള്ളതിനാൽ ഇന്നലെ മുതൽ പത്തനാപുരത്തെ സ്വകാര്യആശുപത്രിയിൽ ഇയാൾ  നിരീക്ഷണത്തിലായിരുന്നു. 

വാഴപ്പാറ വനംവകുപ്പ് ഡിപ്പോയ്ക്ക് സമീപത്ത് നിന്നു തങ്കത്തിന്റെ ഇരുചക്ര വാഹനം പൊലീസ് കണ്ടെത്തി. വനത്തിനുളളിലേക്ക് കയറി പോയെന്നാണ് സംശയം. ഇയാളെ പറ്റി വിവരം ലഭിക്കുന്നവര്‍ പൊലീസിനെയോ ആരോഗ്യ വകുപ്പ് അധിക്യതരെയോ അറിയിക്കണമെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു. 

'വരാനിരിക്കുന്നത് നിര്‍ണായക ദിനങ്ങളെന്ന് കേന്ദ്ര ആരോഗ്യ മന്ത്രി'

അതേ സമയം ലോക് ഡൗൺ ലംഘിച്ച് ആഴക്കടലിൽ മൽസ്യ ബന്ധനം നടത്തിയ രണ്ട് ബോട്ടുകൾ പിടികൂടി. ഒരു മാസമായി കടലിൽ മത്സ്യബന്ധനം നടത്തുകയായിരുന്ന 35 പേരെ കസ്റ്റഡിയിലെടുത്തു. കൊല്ലം നീണ്ടകര കോസ്റ്റൽ പൊലീസാണ് ഇവരെ പിടികൂടിയത്.ഇവരെ 28 ദിവസം നിരീക്ഷത്തിലാക്കും. 

കൊവിഡ് -19, പുതിയ വാര്‍ത്തകളും സമ്പൂര്‍ണ്ണ വിവരങ്ങളും അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

click me!