മാനസികാരോഗ്യ കേന്ദ്രത്തിൽ നിന്ന് ചാടി, നേരെ കേറിയത് വിദ്യാർത്ഥികൾ താമസിക്കുന്ന വീട്ടിലേക്ക്; മൂന്ന് പേരെ കുത്തപ്പരിക്കേല്‍പ്പിച്ച് യുവാവ്

Published : Feb 14, 2026, 10:10 AM IST
Police Vehicle

Synopsis

തൃശൂർ മാനസികാരോഗ്യ കേന്ദ്രത്തിൽ നിന്ന് ചാടിയ രോഗി മൂന്ന് പേരെ കുത്തി പരിക്കേൽപ്പിച്ചു. ആലുവയിൽ നിന്ന് എത്തിച്ച നേപ്പാൾ സ്വദേശി സൂരജ് (31) ആണ് പുലർച്ചെ ഒന്നേമുക്കാലോടെ തടവ് ചാടിയത്

തൃശൂർ: തൃശൂർ മാനസികാരോഗ്യ കേന്ദ്രത്തിൽ നിന്ന് ചാടിയ രോഗി മൂന്ന് പേരെ കുത്തി പരിക്കേൽപ്പിച്ചു. ആലുവയിൽ നിന്ന് എത്തിച്ച നേപ്പാൾ സ്വദേശി സൂരജ് (31) ആണ് പുലർച്ചെ ഒന്നേമുക്കാലോടെ തടവ് ചാടിയത്. കോട്ടപ്പുറത്ത് വിദ്യാർത്ഥികൾ താമസിക്കുന്ന വീട്ടിലേക്കാണ് ഇയാൾ ആദ്യം എത്തിയത്. വീട്ടുടമയായ മുരളി ചോദ്യം ചെയ്തതോടെ ഇയാൾ മുരളിയെ കുത്തി പരിക്കേൽപ്പിച്ചു. പിന്നാലെ പടിഞ്ഞാറെ കോട്ടയിൽ എത്തിയ സൂരജിനെ തടയാൻ ശ്രമിച്ച ബെന്നി വിൽസൺ, അജിത്ത് എന്നിവരെയും കുത്തിപ്പരിക്കേൽപ്പിച്ചിട്ടുണ്ട്. മൂന്നുപേരെയും ആശുപത്രികളിലേക്ക് മാറ്റിയിരിക്കുകയാണ്. ഇവരുടെ പരിക്ക് ഗുരുതരമല്ല. സൂരജിനെ പിന്നീട് നാട്ടുകാരും പൊലീസ് ചേർന്ന് കീഴ്പ്പെടുത്തി. ഇയാളെ മാനസികാരോഗ്യ കേന്ദ്രത്തിലേക്ക് മാറ്റി.

സംഭവത്തില്‍ ഹൈക്കോടതി പൊലീസിനോട് റിപ്പോർട്ട് തേടിയിട്ടുണ്ട്. ജസ്റ്റിസ് ദേവൻ രാമചന്ദ്രനാണ് പൊലീസിൽ നിന്ന് റിപ്പോർട്ട് തേടിയത്. രോഗി മാനസികാരോഗ്യ കേന്ദ്രത്തിൽ നിന്ന് രക്ഷപ്പെടാൻ ഇടയായ സാഹചര്യത്തെക്കുറിച്ച് അടക്കം വിശദമായ റിപ്പോർട്ട് തിങ്കളാഴ്ച സമർപ്പിക്കാനാണ് നിർദേശം.

 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

ആഗോള അയ്യപ്പ സംഗമത്തിന്‍റെ ഓഡിറ്റ് റിപ്പോർട്ടിൽ പൊരുത്തക്കേടെന്ന് ദേവസ്വം ബോർഡ്, കണക്ക് അന്തിമമല്ല, നന്ദഗോവിന്ദം ഭജൻസിനുള്ള തുക കാണിച്ചത് അശ്രദ്ധ
കൊട്ടാരക്കരയിൽ 14 കാരനെ കാണാനില്ലെന്ന് പരാതി; വിവിധയിടങ്ങളിൽ കണ്ടതായി നാട്ടുകാർ, അന്വേഷണം തുടങ്ങി പൊലീസ്