തെരഞ്ഞെടുപ്പ് കമ്മീഷൻ്റെ കനത്ത വിലക്ക് മറികടന്ന് വോട്ടെടുപ്പ് ദൃശ്യം മൊബൈലിൽ പകർത്തി പ്രചരിപ്പിച്ചു; യുവാവ് പിടിയിൽ

Published : Apr 12, 2026, 12:13 PM IST
Arrest

Synopsis

തെരഞ്ഞെടുപ്പ് കമ്മീഷൻ്റെ ഉത്തരവ് ലംഘിച്ച് പോളിങ് സ്റ്റേഷനിലെ വോട്ടെടുപ്പ് നടപടികൾ മൊബൈലിൽ പകർത്തി സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിച്ചതിന് നിലമ്പൂർ സ്വദേശിയായ യുവാവിനെ മലപ്പുറം സൈബർ ക്രൈം പൊലീസ് അറസ്റ്റ് ചെയ്തു

മലപ്പുറം: തെരഞ്ഞെടുപ്പ് കമീഷന്റെ ഉത്തരവ് ലംഘിച്ച് പോളിങ് സ്റ്റേഷനുള്ളിലെ വോട്ടെടുപ്പ് നടപടികള്‍ മൊബൈല്‍ ഫോണില്‍ ചിത്രീകരിച്ച് പ്രചരിപ്പിച്ച യുവാവിനെ പൊലീസ് പിടികൂടി. നിലമ്പൂര്‍ വീട്ടിച്ചാല്‍ സ്വദേശി ലസിന്‍ സബാദിനെതിരെയാണ് മലപ്പുറം സൈബര്‍ ക്രൈം പൊലീസ് കേസെടുത്തത്. നിലമ്പൂര്‍ മണ്ഡലത്തിലെ കുറുമ്പലങ്കോട് ജിയുപി സ്‌കൂളിലെ 129-ാം നമ്പര്‍ ബുത്തിലായിരുന്നു നിയമലംഘനം. ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചത് ശ്രദ്ധയില്‍പ്പെട്ടതോടെ ജില്ലാ പൊലി സ് മേധാവി ചൈത്ര തെരേസ ജോണിന്റെ നിര്‍ദേശപ്രകാരം പൊലീസ് ഇയാളെ അറസ്റ്റ് ചെയ്യുകയായിരുന്നു.

സൈബര്‍ ക്രൈം ഇന്‍സ്‌പെക്ടര്‍ യു കെ ഷാജഹാന്റെ നേതൃത്വത്തിലുള്ള സംഘം പ്രതിയെ നിലമ്പൂരില്‍ നിന്ന് കസ്റ്റഡിയിലെടുത്തു. ഫോണും പിടിച്ചെടുത്തു. കഴിഞ്ഞ ദിവസം പെരിന്തല്‍മണ്ണ നഗരസഭയിലെ കാദര്‍മൊല്ല എഎംഎല്‍പി സ്‌കൂളി ലെ പോളിങ് കേന്ദ്രത്തില്‍ കന്ദ്രത്തില്‍ വോട്ടെടുപ്പ് ദിവസം കൃത്യനിര്‍വഹണത്തില്‍ തടസ്സം സൃഷ്ടിച്ചെന്ന് കാണിച്ച് ബൂത്ത് ലെവല്‍ ഓഫീസര്‍ എം അനൂപിനെതിരെ പൊലീസ് കേസെടുത്തിരുന്നു.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

KG
About the Author

Kiran Gangadharan

2019 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റർ. ബികോം ബിരുദവും ജേണലിസം ആൻ്റ് മാസ് കമ്യൂണിക്കേഷനിൽ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. കേരളം, ദേശീയം, അന്താരാഷ്ട്ര വാര്‍ത്തകള്‍, ബിസിനസ്, ആരോഗ്യം, എന്റർടെയ്ൻമെൻ്റ് തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. 12 വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്‌റ്റോറികള്‍, ഫീച്ചറുകള്‍, എക്‌സ്‌പ്ലൈന‍ർ വീഡിയോകൾ, വീഡിയോ അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. പ്രിന്റ്, വിഷ്വല്‍, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഇ മെയില്‍: kiran.gangadharan@asianetnews.inRead More...
Read more Articles on
click me!

Recommended Stories

'ജാതിയും നിറവും പറഞ്ഞ് നിരന്തരം ആക്ഷേപിച്ചു, പുഴുത്ത പട്ടിയെന്ന് വിളിച്ചു'; കോളേജിനെതിരെ ഗുരുതര ആരോപണവുമായി നിതിന്‍റെ കുടുംബം
മുഖ്യമന്ത്രി ചർച്ചയിൽ കോൺഗ്രസിൽ അതൃപ്തി; സമയമായിട്ടില്ലെന്ന് പി കെ കുഞ്ഞാലിക്കുട്ടിയും എ പി അനിൽകുമാറും, തർക്കം ഉണ്ടാകില്ലെന്ന് രാജ്മോഹൻ ഉണ്ണിത്താൻ