വീട്ടിനുള്ളിൽ അബോധാവസ്ഥയിൽ കണ്ടയാൾ മരിച്ചു, പോസ്റ്റുമോർട്ടം റിപ്പോർട്ട് ലഭിച്ച ശേഷം തുടർനടപടിയെന്ന് പൊലീസ്

Published : Jul 09, 2025, 07:26 PM IST
Santhosh

Synopsis

മരിച്ചയാൾക്ക് ഒരാഴ്ച മുൻപ് പനി ബാധിച്ചിരുന്നതായി ബന്ധുക്കൾ പറഞ്ഞു

തിരുവനന്തപുരം: വിഴിഞ്ഞത്തിന് സമീപം വീടിനുള്ളിൽ അബോധാവസ്ഥയിൽ കണ്ടെത്തിയ ഗൃഹനാഥൻ മരിച്ചു. കോട്ടുകാൽ സ്വദേശി സന്തോഷ് (43) ആണ് മരിച്ചത്. കഴിഞ്ഞ ദിവസം രാത്രിയിൽ‌ അബോധാവസ്ഥയിൽ കണ്ട ഇയാളെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചിരുന്നതായി വിഴിഞ്ഞം പൊലീസ് അറിയിച്ചു.

ഒരാഴ്ച മുൻപ് പനി ബാധിച്ചിരുന്നതായി ബന്ധുക്കൾ പറഞ്ഞു. സംഭവത്തില്‍ വിഴിഞ്ഞം പൊലീസ് കേസെടുത്തിട്ടുണ്ട്. പോസ്റ്റ്മോർട്ടം റിപ്പോർട്ട് വന്ന ശേഷം വിശദമായ അന്വേഷണം നടത്താനാണ് പൊലീസിന്‍റെ നീക്കം. സന്തോഷിന് ഭാര്യയും രണ്ട് മക്കളുമുണ്ട്.

PREV
Read more Articles on
click me!

Recommended Stories

വിചാരണ കോടതി മുതൽ സുപ്രീം കോടതി വരെ ദിലീപ് നൽകിയത് 90 ഓളം ഹർജികൾ, വിട്ടുകൊടുക്കാതെ നടിയുടെ തടസ ഹർജികൾ; ജില്ലാ ജഡ്ജി വരെ സംശയ നിഴലിലായ അസാധാരണ പോരാട്ടം
മരണ കാരണം ആന്തരിക രക്തസ്രാവം; കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെട്ട കാളിമുത്തുവിന്റെ പ്രാഥമിക പോസ്റ്റ്മോർട്ടം റിപ്പോർട്ട് വിവരങ്ങൾ പുറത്ത്