
തൃശൂര്‍: സൗഹൃദം നടിച്ച് യുവതിയില്‍ നിന്നും 6,80,000 രൂപയുടെ സ്വര്‍ണാഭരണങ്ങള്‍ തട്ടിയെടുത്ത യുവാവ് പിടിയിൽ. യുവതിയുമായി സൗഹൃദം സ്ഥാപിച്ച ശേഷമായിരുന്നു തട്ടിപ്പ്. സംഭവത്തിൽ ഫഹീം അഹമ്മദിനെയാണ് (23) തൃശ്ശൂര്‍ റൂറല്‍ പൊലീസ് തലശ്ശേരിയില്‍ നിന്നും അറസ്റ്റ് ചെയ്തത്. യുവതിയുമായി സ്‌നേഹബന്ധം സ്ഥാപിച്ച പ്രതി, പിന്നീട് സ്വര്‍ണം നല്‍കി സഹായിക്കണമെന്നും അല്ലാത്തപക്ഷം ബന്ധത്തില്‍ നിന്ന് പിന്മാറുമെന്നും ഭീഷണിപ്പെടുത്തുകയായിരുന്നു. 2025 ഒക്ടോബറില്‍ യുവതിയുടെ പക്കല്‍ നിന്നും നാല് പവന്‍ തൂക്കം വരുന്ന സ്വര്‍ണ്ണമാല കൈക്കലാക്കുകയും യുവതിയുമൊത്തുള്ള ഫോട്ടോകള്‍ വീട്ടുകാര്‍ക്ക് അയച്ചുകൊടുക്കുമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തുകയും ചെയ്തു.
2026 ജനുവരിയില്‍ ഒരു പവന്‍റെ ബ്രേസ്‌ലെറ്റ്, അര പവന്‍റെ മറ്റൊരു ബ്രേസ്‌ലെറ്റ്, രണ്ടര ഗ്രാമിന്‍റെ പാദസരം എന്നിവയും പ്രതി തട്ടിയെടുത്തു. വിവിധ ഘട്ടങ്ങളിലായി 6,80,000 രൂപ വിലവരുന്ന ഏകദേശം അഞ്ചര പവനിലധികം സ്വര്‍ണാഭരണങ്ങളാണ് പ്രതി തട്ടിയെടുത്തത്. യുവതിയുടെ പരാതിയെത്തുടര്‍ന്ന് കൊടുങ്ങല്ലൂര്‍ പൊലീസ് കേസെടുക്കുകയും തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ പ്രതി പിടിയിലാവുകയും ചെയ്തു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam