ഇടുക്കിയിൽ എയ‍ർ ​ഗൺ കൊണ്ടുള്ള വെടിയേറ്റ് യുവാവിന് പരിക്ക്

Published : Feb 18, 2022, 08:31 PM IST
ഇടുക്കിയിൽ എയ‍ർ ​ഗൺ കൊണ്ടുള്ള വെടിയേറ്റ് യുവാവിന് പരിക്ക്

Synopsis

പരിക്കേറ്റ മൈക്കിളിനെ നാട്ടുകാ‍ർ ചേർന്ന് നെടുക്കണ്ടം താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തുട‍ർന്ന് കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി

കട്ടപ്പന: ഇടുക്കിയിൽ എയർഗൺ കൊണ്ടുള്ള വെടിയേറ്റ് യുവാവിന് പരിക്ക്. ഇടുക്കി ശാന്തൻപാറ ബി.എൽ.റാവിലാണ് സംഭവം. സൂര്യനെല്ലി സ്വദേശി മൈക്കിൾ രാജിനാണ് വെടിയേറ്റത്. ബി.എൽ.റാവ് സ്വാദേശി കരിപ്പക്കാട്ട് ബിജു വർഗ്ഗിസ് ആണ് മൈക്കിളിനെ വെടിവച്ചതെന്നാണ് പൊലീസ് പറയുന്നത്.  ഇരുവരും തമ്മിലുണ്ടായ വാക്കുതർക്കത്തിനിടെ ബിജു വ‍​ർ​ഗീസ് എയ‍ർ​ഗൺ ഉപയോ​ഗിച്ച് മൈക്കിളിനെ വെടിവയ്ക്കുകയായിരുന്നുവെന്നാണ് വിവരം. പരിക്കേറ്റ മൈക്കിളിനെ നാട്ടുകാ‍ർ ചേർന്ന് നെടുക്കണ്ടം താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തുട‍ർന്ന് കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. ഇയാളുടെ പരിക്ക് ​ഗുരതരമല്ലെന്നാണ് വിവരം. ബിജു വ‍​ർ​ഗീസിനെ ശാന്തൻപാറ പൊലീസ് കസ്റ്റഡിയിലെടുത്തു.  

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

കൊച്ചിക്കാരറിയാൻ; പ്രധാനമന്ത്രിയുടെ സന്ദർശനത്തിൽ ന​ഗരത്തിൽ ഗതാഗതനിയന്ത്രണം, വിവരങ്ങൾ ഇങ്ങനെ
കെസി കളത്തിലിറങ്ങിയാൽ ഷാഫി ഉൾപ്പെടെ 5 എംപിമാർക്കും മത്സരമോഹം; എതിർത്ത് സംസ്ഥാന നേതൃത്വം, തെരഞ്ഞെടുപ്പ് സമിതി യോ​ഗം ഇന്ന്