ആശുപത്രികളിലെ തസ്തികകള്‍, നിലവിലെ ഡോക്ടർമാരുടെ എണ്ണം, ഡോക്ടർമാരുടെ ഒഴിവുകള്‍, പരിശോധന സമയം എന്നിവ രേഖപ്പെടുത്താനാണ് ഉത്തരവ്.
തിരുവനന്തപുരം: ഡോക്ടർമാരുടെ വിവരങ്ങളും പരിശോധന സമയവും ആശുപത്രികളില്‍ പരസ്യപ്പെടുത്തണമെന്ന ഉത്തരവ് പുറത്തിറങ്ങി. പ്രാഥമിക ആരോഗ്യകേന്ദ്രങ്ങള്‍ മുതല്‍ താലൂക്ക് ആശുപത്രികളില്‍ വരെ പൂര്‍ണ വിവരങ്ങള്‍ പരസ്യപ്പെടുത്തണം. ആശുപത്രികളിലെ തസ്തികകള്‍, നിലവിലെ ഡോക്ടർമാരുടെ എണ്ണം, ഡോക്ടർമാരുടെ ഒഴിവുകള്‍, പരിശോധന സമയം എന്നിവ രേഖപ്പെടുത്താനാണ് ഉത്തരവ്. പരാതി പരിഹാര സംവിധാനത്തിന്‍റെ ഭാഗമായിട്ടുള്ളവരുടെ വിവരങ്ങള്‍ പരസ്യപ്പെടുത്താനും ഉത്തരവുണ്ട്.

